Connect with us

kn balagopal

കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കും: ധനമന്ത്രി

ക്ഷേമപെന്‍ഷന്‍ താളം തെറ്റിച്ചത് കേന്ദ്രമാണെന്നു മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കും. ക്ഷേമപെന്‍ഷന്‍ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ലെന്നു പി സി വിഷ്ണുനാഥ് പറഞ്ഞു.

യു ഡി എഫ് കാലത്തു 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതായി അവകാശപ്പെടുന്ന ധനമന്ത്രിയെ, അതിന്റെ രേഖ ഹാജരാക്കാന്‍ വിഷ്ണുനാഥ് വെല്ലുവിളിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

 

Latest