Connect with us

National

മധ്യപ്രദേശില്‍ ക്ഷേത്രത്തിനകത്ത് കിണറിടിഞ്ഞു; 11 മരണം

അഞ്ചിലേറെ പേര്‍ കിണറില്‍ കുടുങ്ങി കിടക്കുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

ഇന്‍ഡോര്‍| മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണു. സംഭവത്തില്‍ 11 പേര്‍ മരിച്ചു. അഞ്ചിലേറെ പേര്‍ കിണറില്‍ കുടുങ്ങി കിടക്കുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

കിണറിന് മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേല്‍ക്കൂരക്ക് മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കിണറിലേക്ക് വീഴുകയായിരുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സിനും ആംബുലന്‍സിനും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്തതിനാല്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Latest