Kerala
കിണര്‍ കണ്ടെത്തി; കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവച്ചു
കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം വീണ്ടും നടത്തേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.

ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു.
ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലം ലക്ഷ്മപുരം കൊട്ടാരം വകയായിരുന്നുവെന്നാണ് നിഗമനം. കിണര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രാജഭരണകാലത്തെ മറ്റെന്തെങ്കിലും അവശിഷ്ടങ്ങളും ഇവിടെ ഉണ്ടാകാമെന്നും സംശയിക്കുന്നതായി അധികൃതര്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പിനാണ് ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ നിര്‍മാണ ചുമതല. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം വീണ്ടും നടത്തേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.