Connect with us

National

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ മേഖലയിലെ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ മേഖലയിലെ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തത്കാലം വിമാനങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

അതേസമയം, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേന തയ്യാറാണെന്ന് വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ പി സിങ് വ്യക്തമാക്കി. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനനുസരിച്ച് നടപടികളുണ്ടാകുമെന്നും എയര്‍ മാര്‍ഷല്‍ പറഞ്ഞു.

 

Latest