Connect with us

Kerala

പാലക്കാട്ട് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ ദമ്പതികള്‍ പിടിയില്‍

ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്ന് 9.341 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്

Published

|

Last Updated

പാലക്കാട്  | കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്ന് 9.341 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. 38കാരനായ മസാദുല്‍ ഇസ്ലാം, 36കാരി റിന ബീവി എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എ എസ് പി രജേഷ് കുമാര്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഹേമാംബിക നഗര്‍ പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആര്‍ പി എഫും ചേര്‍ന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

 

Latest