Connect with us

Kerala

കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍; കണ്ടെടുത്തത് 2.05 കിലോഗ്രാം

മുഹമ്മദ് താജുല്‍ ഇസ്‌ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടിയിലായത്.

Published

|

Last Updated

പാലക്കാട് | കഞ്ചാവുമായി അതിഥി സംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് താജുല്‍ ഇസ്‌ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 2.05 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷും സംഘവും പാലക്കാട് റെയില്‍വേ സംരക്ഷണ സേനാ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍ സുരേഷ് ബാബു, പി ശ്രീജി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എ കെ അരുണ്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

 

Latest