Connect with us

Kerala

രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും പാര്‍ട്ടിയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്

Published

|

Last Updated

കോതമംഗലം |  വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. സാമ്രാട്ട് സേഖ് (30), ബബ്ലു ഹഖ് (30) എന്നിവരാണ് പിടിയിലായത്.
രണ്ട് കിലോ കഞ്ചാവാണ് ഇവരുടെപക്കല്‍നിന്ന് പിടിച്ചെടുത്തത്. സാമ്രാട്ട് സേഖ് എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ് എന്നയാളെ 1.05 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.

കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും പാര്‍ട്ടിയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

 

Latest