Connect with us

From the print

വെസ്റ്റ് ജില്ലാ സംഘടനാ ആസ്ഥാനം: എടരിക്കോട് താജുൽ ഉലമ ടവർ സമർപ്പണ സമ്മേളനം മെയ് ഒന്ന്, രണ്ട് തീയതികളിൽ

കോട്ടക്കൽ തർത്തീൽ സെൻട്രൽ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്ഇ സുലൈമാൻ മുസ്്‌ലിയാർ പ്രഖ്യാപനം നടത്തി

Published

|

Last Updated

കോട്ടക്കൽ | എസ് വൈ എസ് 60ാം വാർഷിക സമ്മേളനത്തിന്റെയും സമസ്ത അധ്യക്ഷനായിരുന്ന അബ്ദുർറഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെയും സ്മാരകമായി എടരിക്കോട് നിർമാണം അവസാന ഘട്ടത്തിലുള്ള താജുൽ ഉലമാ ടവറിന്റെ സമർപ്പണം മെയ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. കോട്ടക്കൽ തർത്തീൽ സെൻട്രൽ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്ഇ സുലൈമാൻ മുസ്്‌ലിയാർ പ്രഖ്യാപനം നടത്തി.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസൻ മുസ്്‌ലിയാർ മുഖ്യപ്രഭാഷണവും എം അബൂബക്കർ പടിക്കൽ പദ്ധതി അവതരണവും നടത്തി. സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട്, അബു ഹനീഫൽ ഫൈസി തെന്നല, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, വി പി എം ബശീർ പറവന്നൂർ, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, ജഅ്ഫർ ഇർഫാനി പ്രസംഗിച്ചു. മുഹമ്മദലി മുസ്്‌ലിയാർ പൂക്കോട്ടൂർ, അബ്ദുൽ കരീം ഹാജി കാലടി, മുഹമ്മദലി സഖാഫി കൊളപ്പുറം സംബന്ധിച്ചു. സമസ്ത, കേരള മുസ്്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ, ഐ സി എഫ്, ആർ എസ് സി ജില്ലാ നേതാക്കൾ സംബന്ധിച്ചു. മസ്ജിദ്, സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ, ഐ പി എഫ് എന്നീ സംഘടനകളുടെ ജില്ലാ ആസ്ഥാനം, സാന്ത്വന കേന്ദ്രം, മെഡിക്കൽ സെന്റർ, സ്റ്റുഡന്റ്സ് ഹോസ്റ്റൽ, എജ്യുക്കേഷനൽ ഹബ്ബ്, ഗൈഡൻസ് ആൻഡ് കോച്ചിംഗ് സെന്റർ, ലൈബ്രറി, റിസർച്ച് സെന്റർ, കൺവെൻഷൻ സെന്റർ തുടങ്ങിയ വിപുലമായ സംവിധാനങ്ങളോടെയാണ് ടവർ സജ്ജമാകുന്നത്.

 

Latest