Connect with us

t20worldcup

ടി20 ലോകകപ്പ് ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം

ബംഗ്ലാദേശിന് വേണ്ടി ലിറ്റണ്‍ ദാസ് 43 പന്തില്‍ 44 റണ്‍സും മഹ്മുദുള്ള 24 പന്തില്‍ 31 റണ്‍സും നേടി

Published

|

Last Updated

ഷാര്‍ജ | ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ബംഗ്ലാദേശിനെതിരെ മൂന്ന് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ബംഗ്ലാദേശിന് വേണ്ടി ലിറ്റണ്‍ ദാസ് 43 പന്തില്‍ 44 റണ്‍സും മഹ്മുദുള്ള 24 പന്തില്‍ 31 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, രവി രാംപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനായി നിക്കോളാസ് പൂരാന്‍ 22 പന്തില്‍ 40 റണ്‍സും രോസ്റ്റണ്‍ ചേസ് 46 പന്തില്‍ 39 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ പുറത്താവാതെ അഞ്ച് പന്തില്‍ 15 റണ്‍സും നേടി. ബംഗ്ലാദേശിനായി ശോരിഫുള്‍ ഇസ്ലാം, മെഹദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വിഴ്ത്തി.

Latest