Connect with us

Kerala

വെസ്റ്റ് നൈല്‍ പനി; തൃശൂരില്‍ ഒരാള്‍ മരിച്ചു

പുത്തൂര്‍ സ്വദേശി ജോബി (47) ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരിലെത്തുന്നത്. അണുബാധയുള്ള പക്ഷികള്‍ വഴിയും രോഗബാധയുണ്ടാകും. രക്തപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്.

 

 

Latest