Kerala
പശ്ചിമഘട്ടത്തെ അപകടത്തിലാക്കും; കെ റെയിലില്‍ പുനരാലോചന വേണമെന്ന് മുഖ്യമന്ത്രിയോട് മേധ പട്കര്‍
പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല
തൃശ്ശൂര്‍ കെ റെയില്‍ പദ്ധതി സംബന്ധിച്ച് പുനരാലോചന വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ . ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും മേധാ പട്കര്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല.ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു.
മേധാ പട്കര്‍ നാളെ കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
---- facebook comment plugin here -----