Health
ഇഞ്ചിയും മഞ്ഞളും തമ്മിൽ എന്താ! അറിയാം ആരോഗ്യ രഹസ്യങ്ങൾ
ഇഞ്ചിയിൽ കാണപ്പെടുന്ന ബയോ ആക്റ്റീവ് ഘടകമായ ജിഞ്ചറോൾ എടുത്തു പറയേണ്ട ഒരു ഘടകം തന്നെയാണ്. ഇതിന് രോഗത്തെ പ്രതിരോധിക്കാൻ വലിയ കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്.
മഞ്ഞളും ഇഞ്ചിയും ഒക്കെ എല്ലാ സമയത്തും നമ്മുടെ വീട്ടിൽ കാണപ്പെടുന്ന ഘടകങ്ങളാണ്. ഇഞ്ചിയിലെ ജിഞ്ചറോളും മഞ്ഞളിലെ കുർക്കുമിനും പോലുള്ള ബയോ ആക്റ്റീവ് ചേരുവകൾ നിങ്ങളുടെ ആരോഗ്യത്തിന്റെ നല്ല കൂട്ടുകാരനാണ് എന്നാണ് വിദഗ്ധർ പറയുന്നത്.ഇവയ്ക്ക് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ പ്രകൃതിദത്തമായി പരിഹരിക്കാനും നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും കഴിയും.
ഇഞ്ചിയിൽ കാണപ്പെടുന്ന ബയോ ആക്റ്റീവ് ഘടകമായ ജിഞ്ചറോൾ എടുത്തു പറയേണ്ട ഒരു ഘടകം തന്നെയാണ്. ഇതിന് രോഗത്തെ പ്രതിരോധിക്കാൻ വലിയ കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് കഴിച്ചാൽ എന്തൊക്കെ മറ്റ് ആരോഗ്യ ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് എന്ന് നോക്കാം
നീർക്കെട്ടും അനാവശ്യ തടിപ്പുകളും ഇല്ലാതാക്കുന്നു
- മഞ്ഞളിനും ഇഞ്ചിക്കും ശക്തമായ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിനും ജിഞ്ചറോളും ശരീരത്തിലെ അനാവശ്യ വീക്കങ്ങൾ കുറച്ച് സന്ധിവാതം പോലുള്ള പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു.
വേദനകളെ ചെറുക്കുന്നു
- ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ വേദനകളെ ചെറുക്കാന്‍ ഉപകരിക്കും.വാതരോഗങ്ങൾ മൂലം ഉണ്ടാകുന്ന വേദനകളെ ചെറുക്കാനും ഇത് സഹായിക്കും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള സന്ധിവാതങ്ങളിൽ വേദനയും കൂടുതലാണ് ഇവയ്ക്കെതിരെ ഒരു മരുന്നായി മഞ്ഞളും ഇഞ്ചിയും ഉപയോഗിക്കാവുന്നതാണ്.
ദഹനം പ്രോത്സാഹിപ്പിക്കുന്നു
- ഇഞ്ചിയും മഞ്ഞളും അവയുടെ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ദഹന എൻസൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും ദഹനനാളത്തിലെ ചലനം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇഞ്ചി ദഹനത്തെ സഹായിക്കുന്നു. ദഹനക്കേടിൻ്റെയും വയറു വീർക്കുന്നതിൻ്റെയും ലക്ഷണങ്ങൾ ഒഴിവാക്കാൻ മഞ്ഞളിനും കഴിയും.
ഹൃദയാരോഗ്യത്തിന് ഗുണം
- മഞ്ഞളും ഇഞ്ചിയും വീക്കം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കൊളസ്ട്രോൾ കുറയ്ക്കുകയും ധമനികളിൽ കൊഴുപ്പ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
ചർമത്തിന്
- മഞ്ഞളിനും ഇഞ്ചിയ്ക്കും ആൻ്റിഓക്‌സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും അവ സഹായിക്കുന്നു.
ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് കഴിക്കുന്നത് വീക്കം കുറയ്ക്കുകയും സന്ധിവാതം, ദഹനസംബന്ധമായ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ വീക്കം സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും മറ്റ് പല അസുഖങ്ങൾക്കെതിരെ പോരാടുകയും ചെയ്യുമെന്ന് മനസ്സിലായല്ലോ.