Connect with us

isl 2022

എന്തൊരു തോല്‍വി!; ഗോളടിച്ചെങ്കിലും പതിവ് ആവര്‍ത്തിച്ച് നോര്‍ത്ത് ഈസ്റ്റ്

ഇതോടെ എ ടി കെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തെത്തി.

Published

|

Last Updated

കൊല്‍ക്കത്ത | ഒരു ഗോളടിച്ചെങ്കിലും പതിവുപോലെ തോറ്റ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി. എ ടി കെ മോഹന്‍ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യ പകുതിയില്‍ തന്നെ എ ടി കെ ഗോള്‍ നേടിയിരുന്നു. 35ാം മിനുട്ടില്‍ ഹ്യുഗോ ബൗമൗസിന്റെ അസിസ്റ്റില്‍ ലിസ്റ്റന്‍ കൊളാകോയാണ് ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് സീസണിലെ തന്നെ ആദ്യ ഗോള്‍ നേടി സമനില പിടിച്ചു. യോന്‍ ഗസ്തനഗയുടെ അസിസ്റ്റില്‍ ആരോണ്‍ ഇവാന്‍സ് ആണ് ഗോളടിച്ചത്. 89ാം മിനുട്ടില്‍ സുഭിഷിഷ് ബോസിന്റെ ഗോളിലൂടെ എ ടി കെ മുന്നിലെത്തി.

രണ്ടാം പകുതിയില്‍ കളി അല്പം പരുക്കനായെന്ന് തെളിയിക്കുന്നതായിരുന്നു റഫറിക്ക് ഏഴ് തവണ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നത്. 52ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൈക്കല്‍ ജേക്കബ്‌സണിനാണ് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 58ാം മിനുട്ടില്‍ എ ടി കെയുടെ ദിമിത്രി പെട്രാടോസിനും 61ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആരോണ്‍ ഇവാന്‍സിനും 58ാം മിനുട്ടില്‍ മശൂര്‍ ശരീഫിനും 67ാം മിനുട്ടില്‍ യോന്‍ ഗസ്തനഗനും 78ാം മിനുട്ടില്‍ എ ടി കെയുടെ ബ്രെന്‍ഡന്‍ ഹമിലിനും 86ാം മിനുട്ടില്‍ ജോണി കൗകോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ എ ടി കെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ സമ്പൂര്‍ണ പരാജയവുമായി നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.

Latest