Connect with us

First Gear

എന്താ ലുക്ക്; കിയ സൈറസിന്റെ ടീസര്‍ പുറത്ത്

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍, 'ഇവോള്‍വ്ഡ് ബൈ ദി ഫ്യൂച്ചര്‍' എന്ന കണ്‍സെപ്റ്റാണ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|കിയയുടെ പുത്തന്‍ എസ്യുവി സൈറസിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍, ‘ഇവോള്‍വ്ഡ് ബൈ ദി ഫ്യൂച്ചര്‍’ എന്ന കണ്‍സെപ്റ്റാണ് നല്‍കിയിരിക്കുന്നത്. സ്റ്റൈലിന് പ്രാധാന്യം നല്‍കിയാണ് സൈറസിനെ കിയ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്‌റ്റൈലന്‍ പനോരമിക് സണ്‍റൂഫാണ് ഹൈലൈറ്റ്.

കുത്തനെയുള്ള ഡിആര്‍എല്ലുകള്‍ മാത്രമാണ് ടീസറില്‍ വ്യക്തമായി കാണാന്‍ കഴിയുന്നതെങ്കിലും മൂന്ന് ഭാഗങ്ങളുള്ള ഹെഡ് ലാമ്പ് യൂണിറ്റും അവ്യക്തമായി കാണാം. ഡിസൈന്‍ ടീസറില്‍ വ്യക്തമല്ലെങ്കിലും മുന്‍വശം സ്‌റ്റൈലിഷ് ആണെന്ന് ഉറപ്പ്.

അതേസമയം, കിയയുടെ സിഗ്നേച്ചറായ ടൈഗര്‍ നോസ് ഗ്രില്ല് ഈ വാഹനത്തില്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. വിശാലമായ ഇന്റീരിയറാണ് സൈറസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുക. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, 360 ഡിഗ്രി കാമറ, തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍-2 അഡാസ് ഫീച്ചറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ, സൈറസിന്റെ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഹ്യുണ്ടായിയുടെ എക്സ്റ്ററുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിടുന്ന വാഹനമായിരിക്കും സൈറസ് എന്നാണ് പ്രതീക്ഷിക്കുന്നത്.