Education
റഷ്യയില്‍ എം ബി ബി എസ് പഠിച്ചാലോ?
റഷ്യയിലെ ട്യൂഷന്‍ ഫീസ് സ്വകാര്യ ഇന്ത്യന്‍ കോളജുകളേക്കാള്‍ വളരെ കുറവാണ്. ഇത് ഉയര്‍ന്ന വിദ്യാഭ്യാസച്ചെലവ് താങ്ങാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്.
വിദേശ രാജ്യത്ത് ഡോക്ടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് റഷ്യ. താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ മെഡിക്കല്‍ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമീപകാലത്ത് കൂടുതലായി ആശ്രയിക്കുന്ന രാജ്യം കൂടിയാണിത്. അതിന് പ്രധാനമായും ചില കാരങ്ങളുമുണ്ട്.
റഷ്യയിലെ ട്യൂഷന്‍ ഫീസ് സ്വകാര്യ ഇന്ത്യന്‍ കോളജുകളേക്കാള്‍ വളരെ കുറവാണ്. ഇത് ഉയര്‍ന്ന വിദ്യാഭ്യാസച്ചെലവ് താങ്ങാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്. റഷ്യന്‍ മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതും ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസം വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. സെചെനോവ് യൂണിവേഴ്‌സിറ്റി, മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, പിറോഗോവ് റഷ്യന്‍ നാഷണല്‍ റിസര്‍ച്ച് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
ഈ സര്‍വ്വകലാശാലകള്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുമായി ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്നു എന്നതും പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അനുഭവപരിചയം ലഭിക്കും എന്ന് ഉറപ്പ്.
പല റഷ്യന്‍ സര്‍വ്വകലാശാലകളും ഇംഗ്ലീഷില്‍ തന്നെയാണ് എംബിബിഎസ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നു. റഷ്യയിലെ സംസ്‌കാരം വിദ്യാര്‍ത്ഥികള്‍ക്ക് സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. റഷ്യയ്ക്ക് സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുണ്ട്. ഇത് നല്ലൊരു അന്താരാഷ്ട്ര ജീവിത നിലവാരവും അനുഭവവും സമ്മാനിക്കുന്നു. റഷ്യന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് ആഗോള അംഗീകാരമുള്ളതിനാല്‍ ലോകത്ത് എവിടേക്കും കരിയര്‍ സാധ്യതകളും ഉണ്ട്.