Connect with us

Business

ഗൂഗിള്‍ മാപ്‌സ് ഇല്ലെങ്കിലും പകരം ഏത് ആപ്പുകള്‍ ഉപയോഗിക്കാം

ഗൂഗിള്‍ മാപ്സ് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ പകരം ഉപയോഗിക്കാവുന്ന മൂന്ന് ബദല്‍ ആപ്പുകളുണ്ട്.

Published

|

Last Updated

ലോകത്തില്‍ തന്നെ ഏറ്റവും ജനപ്രീതിയുള്ള നാവിഗേഷന്‍ ആപ്പാണ് ഗൂഗിള്‍ മാപ്‌സ്. ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ചിലപ്പോഴെങ്കിലും മാപ്പ് ലോഡ് ആകാത്തതും മറ്റുമായ പ്രശ്‌നങ്ങള്‍ ഓരോരുത്തരും നേരിട്ടിട്ടുണ്ടാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലുമെല്ലാം ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സ് പ്രീ ലോഡഡ് ആയി വരുന്നുണ്ട്. നിരവധി ആളുകള്‍ക്ക് ഗൂഗിള്‍ മാപ്‌സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളുമുണ്ട്. യാത്രാ വേളയില്‍ ഗൂഗിള്‍ മാപ്‌സ് ചതിക്കുന്നതും കണ്ടുവരാറുണ്ട്. ഗൂഗിള്‍ മാപ്‌സിന് സമാനമായ മികച്ച നാവിഗേഷന്‍ സേവനങ്ങള്‍ വേറെയും ഉണ്ട്. ഗൂഗിള്‍ മാപ്സ് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ പകരം ഉപയോഗിക്കാവുന്ന മൂന്ന് ബദല്‍ ആപ്പുകളുണ്ട്. ഈ ആപ്പുകള്‍ മികച്ച രീതിയില്‍ നാവിഗേഷന്‍ സേവനങ്ങള്‍ നല്‍കുന്നവയാണ്. ഇവ മൂന്നും ആന്‍ഡ്രോയിഡ്, ഐഒഎസ് പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകളില്‍ സൗജന്യമായി ലഭ്യമാണ്.

ഐഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച നാവിഗേഷന്‍ സംവിധനങ്ങളിലൊന്നാണ് ആപ്പിള്‍ മാപ്‌സ്. സ്മാര്‍ട്ട്ഫോണില്‍ ഇതിനകം തന്നെ ആപ്പിള്‍ മാപ്സ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും എന്നതിനാല്‍ ഇനി ആപ്പ് സ്റ്റോറില്‍ തിരക്കി നടക്കേണ്ട ആവശ്യം വരുന്നില്ല. ആന്‍ഡ്രോയിഡ് ഉപയോക്താവാണെങ്കില്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ നേറ്റീവ് ആപ്പിള്‍ മാപ്‌സ് ലഭ്യമല്ലാത്തതിനാല്‍, ബ്രൗസര്‍ വഴി ആപ്പിള്‍ മാപ്‌സ് ഉപയോഗിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആപ്പിള്‍ മാപ്‌സ് കൂടുതല്‍ ഉപയോക്തൃ-സൗഹൃദമായി മാറിയിട്ടുണ്ട്.

ഹിയര്‍ വി ഗോ മാപ്‌സ് ആന്റ് നാവിഗേഷന്‍ അഥവാ ഹിയര്‍ മാപ്‌സ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ക്കായി സൗജന്യമായി ലഭ്യമാണ്. ഈ ആപ്പ് ഓഫ്ലൈന്‍ മാപ്പ് ഡൗണ്‍ലോഡ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ പോലുള്ള മികച്ച സവിശേഷതകള്‍ നല്‍കുന്നവയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി നല്‍കുന്ന ആപ്പുകളിലെ യുഐ ഏതാണ്ട് സമാനമാണ്. രണ്ട് പ്ലാറ്റ്ഫോമുകളിലും നിങ്ങള്‍ക്ക് ഒരു ആധുനികമായ യൂസര്‍ ഇന്റര്‍ഫേസ് ലഭിക്കുന്നു.

ഗൂഗിള്‍ മാപ്‌സിന് പകരം ഇന്ത്യയില്‍ ഉപയോഗിക്കാവുന്ന നാവിഗേഷന്‍ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മികച്ച സേവനമാണ് മാപ്പിള്‍സ്. മാപ് മൈ ഇന്ത്യയുടെ ഉടമസ്ഥതിയില്‍ ഉള്ള നാവിഗേഷന്‍ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണിത്. ഇത് ഒരു ഇന്ത്യന്‍ അധിഷ്ഠിത മാപ്സ് ആപ്പാണ്. ഇന്ത്യയിലെ ഏറ്റവും പഴയ നാവിഗേഷന്‍ മാപ്പുകളില്‍ ഒന്ന് കൂടിയാണ് ഇത്. ഹിയര്‍ മാപ്‌സ് പോലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സൗജന്യമായി ലഭിക്കുന്ന ആപ്പ് കൂടിയാണ് ഇത്. ലൈവ് ട്രാഫിക് ട്രാക്കിങ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഡോര്‍സ്റ്റെപ്പ് നാവിഗേഷന്‍ പോലുള്ള മികച്ച സവിശേഷതകള്‍ ഈ ആപ്പ് നല്‍കുന്നു.

 

Latest