Health
ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തിയാൽ എന്താണ് ഗുണം?
ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളും കുരുമുളകിന് ഉണ്ടെന്ന കാര്യം അറിയാമോ ?

ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് കറുത്ത കുരുമുളക് അഥവാ ബ്ലാക്ക് പെപ്പർ.ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളും കുരുമുളകിന് ഉണ്ടെന്ന കാര്യം അറിയാമോ ?
ദഹനത്തെ പിന്തുണയ്ക്കുന്നു
- ദഹന എൻസൈമുകളെ വർദ്ധിപ്പിക്കാൻ കുരുമുളകിന് കഴിയും.ഇത് ദഹനത്തെയും പോഷകങ്ങളുടെ ആഗീരണത്തെയും സുഗമമാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
- കുരുമുളക് അടങ്ങിയിരിക്കുന്ന പെപ്പറിൻ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് കോശങ്ങളെ തകർത്ത് ശരീരഭാരം കുറയ്ക്കും.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
- ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കുരുമുളക് കഴിക്കുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.ഇത് ഓക്സിഡറ്റീവ് സ്ട്രസ്സ് കുറയ്ക്കുകയും നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്തു.
പോഷക ആഗിരണം പ്രോത്സാഹിപ്പിക്കുന്നു
- മഞ്ഞളിലെ കുർക്കുമിൻ ചെയ്യുന്നതുപോലെ തന്നെ കറുത്ത കുരുമുളക് ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം എളുപ്പമാക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ പോഷകങ്ങൾ എത്തിക്കുന്നു.
ജലദോഷം ശമിപ്പിക്കുന്നു
- വീക്കം തടയുന്നതിനും ബാക്ടീരിയ നശിപ്പിക്കുന്നതിനും ഉള്ള ഗുണങ്ങൾ കാരണം ഈ സുഗന്ധവ്യജ്ഞനം മൂക്കിലെ തടസ്സം നീക്കാൻ സഹായിക്കും.തൊണ്ടവേദന സുഖപ്പെടുത്താനും ഇത് ഉപകരിക്കും.
അപ്പോൾ രുചിക്ക് വേണ്ടി നമ്മൾ ഭക്ഷണത്തിൽ ചേർക്കുന്ന കുരുമുളക് ആരോഗ്യഗുണങ്ങളിലും മുന്നിലാണെന്ന് മനസ്സിലായല്ലോ.
---- facebook comment plugin here -----