Connect with us

Educational News

സൈനിക് സ്കൂളുകളിൽ പഠിച്ചാൽ എന്താണ് ഗുണം?

പട്ടാള ചിട്ടക്ക് പിന്നിലെ ഗുണങ്ങൾ ഇവയൊക്കെ ആണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ കുട്ടികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ മാനസിക ഉല്ലാസത്തിനും മുൻതൂക്കം നൽകുന്ന നമ്മുടെ വിദ്യാഭ്യാസ രീതി തന്നെയാണ് അല്പം കൂടി പുരോഗമനപരമായത്.

Published

|

Last Updated

ല സന്ദർഭങ്ങളിലും ഇത് സൈനിക് സ്കൂൾ  ആണോ ഇത്ര ചിട്ടയോടെ നിലനിർത്താൻ എന്നിവ പോലെയുള്ള ചോദ്യങ്ങൾ നമ്മൾ ചോദിക്കാറുണ്ട്. എന്നാൽ എന്താണ് സൈനിക് സ്കൂളിൽ പഠിച്ചാലുള്ള ഗുണം എന്ന കാര്യം നമുക്ക് ആർക്കും അത്ര കൃത്യമായി അറിയില്ല. സൈനിക് സ്കൂളിൽ പഠിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അച്ചടക്കം

  • വിദ്യാർഥികളെ അച്ചടക്കമുള്ള ഉത്തരവാദിത്വമുള്ള കഴിവുള്ള വ്യക്തികളായി രൂപപ്പെടുത്താൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ സൈനിക്സ്കൂ ളുകൾ പഠിപ്പിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

ശാരീരിക ക്ഷമത

  • ശാരീരിക ക്ഷമതയും സ്പോർട്സും സൈനിക സ്കൂളുകളിലെ പ്രധാന മുൻഗണനകളാണ്. ടീം വർക്ക്, സ്ഥിരോൽസാഹം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.

മികച്ച അക്കാദമിക അന്തരീക്ഷം

  • പരിചയസമ്പന്നരായ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന സൈനിക സ്കൂളിലെ സ്റ്റാഫ് മികച്ച അക്കാദമിക അന്തരീക്ഷമാണ് അവിടങ്ങളിൽ ഒരുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. വ്യക്തിഗത ശ്രദ്ധയ്ക്കും മികച്ച ക്ലാസ് റൂം അന്തരീക്ഷത്തിനും ഇവിടെ മുൻഗണന കൊടുക്കുന്നുണ്ട്.

ആത്മനിയന്ത്രണം

  • കർശനമായ സൈനിക ശൈലിയിലുള്ള അച്ചടക്കം വിദ്യാർഥികളെ സമയനിഷ്ട, ആത്മനിയന്ത്രണം, ആദരവ് എന്നിവ പരിശീലിപ്പിക്കുന്നു.

ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നു

  • എൻ സി സി, സാഹസിക ക്യാമ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ ആത്മവിശ്വാസവും തീരുമാനം എടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കുന്നു

മികച്ച ജോലി സാധ്യതയുടെ അടിത്തറ

  • എൻജിനീയറിങ് മെഡിസിൻ സിവിൽ സർവീസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന കരിയറുകൾക്ക് ശക്തമായ അടിത്തറ വാഗ്ദാനം ചെയ്യാനും സൈനിക സ്കൂളുകൾക്ക് കഴിയും.

സ്വഭാവരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

  • സ്വഭാവരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സത്യസന്ധത, ദേശസ്നേഹം, ധാർമിക മൂല്യങ്ങൾ എന്നിവ വളർത്താനും സൈനിക സ്കൂൾ ശ്രമിക്കുന്നുണ്ട്.

പട്ടാള ചിട്ടക്ക് പിന്നിലെ ഗുണങ്ങൾ ഇവയൊക്കെ ആണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ കുട്ടികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ മാനസിക ഉല്ലാസത്തിനും മുൻതൂക്കം നൽകുന്ന നമ്മുടെ വിദ്യാഭ്യാസ രീതി തന്നെയാണ് അല്പം കൂടി പുരോഗമനപരമായത്.

Latest