Connect with us

Kerala

ശാരീരികമായി ആക്രമിക്കാന്‍ ഇ ഡിക്കെന്ത് അധികാരം?; ശ്രമം സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍: എം വി ഗോവിന്ദന്‍

സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കാനാണ് ഇ ഡിയുടെ നീക്കമെന്നും ഗോവിന്ദന്‍.

Published

|

Last Updated

കണ്ണൂര്‍ | കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബി ജെ പി നേതാവ് സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കാനാണ് ഇ ഡിയുടെ നീക്കമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

പി ആര്‍ അരവിന്ദാക്ഷന്റെ മാതാവിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും 91 വയസുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നുവെന്നും കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവേ സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

‘ശാരീരികമായി കടന്നാക്രമണം നടത്താന്‍ ഇ ഡിക്കെന്ത് അധികാരമാണുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. ശാസ്ത്രീയാന്വേഷണം നടത്തുകയല്ലേ ഇ ഡി ചെയ്യേണ്ടത്?, പോലീസുദ്യോഗസ്ഥന്റെ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

 

Latest