Connect with us

National

26 ദിവസം നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു; എസ്.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി|ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എസ്ബിഐയുടെ ഹരജി സുപ്രീംകോടതി പരിഗണിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി പരിഗണിക്കവേ സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. 26 ദിവസം നിങ്ങള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

എസ്ബിഐയില്‍ നിന്ന് ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യരേഖയായി നല്‍കിയത് പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ നല്‍്കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു. ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കോടതി പരിശോധിക്കുകയാണ്.

എസ്.ബി.ഐക്കെതിരായ കോടതിയലക്ഷ്യ ഹരജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 2019 ഏപ്രില്‍ 12ന് ശേഷമുള്ള ഇലക്ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ആറിന് ഇലക്ടറല്‍ ബോണ്ട് സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിര്‍ദേശം. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹരജി നല്‍കിയത്. കോടതിയുടെ നിര്‍ദേശം എസ്.ബി.ഐ അനുസരിച്ചില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.

സമയം ദീര്‍ഘിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മാര്‍ച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എസ്.ബി.ഐക്ക് കോടതി സമയം നീട്ടി നല്‍കുകയാണെങ്കില്‍ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുറത്തിറങ്ങുക.

 

 

 

 

---- facebook comment plugin here -----

Latest