Health
ഡാർക്ക് ചോക്ലേറ്റും സുന്ദര ചർമ്മവും തമ്മിൽ എന്താണ് ബന്ധം?
ഡാർക്ക് ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റുകൾ അധികം ആർക്കും അത്ര പ്രിയങ്കരം ആയിരിക്കില്ല. തലച്ചോറിനെ ഉദ്ദീപിപ്പി ക്കുന്നതടക്കം നിരവധി ഗുണങ്ങൾ ഡാർക്ക് ചോക്ലേറ്റിന് ഉണ്ട്. എന്തൊക്കെയാണ് ചർമ്മവുമായി ബന്ധപ്പെട്ട് ഡാർക്ക് ചോക്ലേറ്റുകൾ ചെയ്യുന്ന മാജിക് എന്ന് നോക്കാം.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു
- ഫ്രീ റാഡിക്കലുകളുടെ ചെറുക്കാൻ സഹായിക്കുന്ന പോളിഫെനോളുകള്‍ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. ദോഷകരമായ ചില തന്മാത്രകൾ ചർമ്മ കോശത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും പ്രായമാകൽ എന്ന പ്രക്രിയയെ ത്വരിപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ആന്റി ഓക്സിഡന്റുകൾ അവയെ നിർവീര്യമാക്കുന്നു. ചുളിവുകളും നേർത്ത വരകളും പോലുള്ള അകാല വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും ഈ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നുണ്ട്.
ജലാംശം വർദ്ധിപ്പിക്കുന്നു
- ഡാർക്ക് ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമം എപ്പോഴും തുടിപ്പോടെയും തിളക്കത്തോടെയും നിലനിർത്താൻ സഹായിക്കുന്നു.
അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു
- ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോയ്ഡുകൾക്ക് ഫോട്ടോ പ്രൊട്ടക്റ്റീവ് ഗുണങ്ങൾ ഉണ്ട്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് സൺസ്ക്രീനിന് പകരം ഒന്നുമല്ലെങ്കിലും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകിയേക്കാം.
രക്തയോട്ടം വർദ്ധിപ്പിക്കുന്നു
- ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോയിഡുകൾ രക്തയോട്ടം ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ രക്തയോട്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു
- മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. സ്‌ട്രെസ് ഹോർമോണുകൾ മുഖക്കുരു എക്സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾ വർധിപ്പിക്കും എന്നതിനാൽ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുമ്പോൾ അതിനുള്ള സാധ്യത ചെറുതായി കുറയുന്നുണ്ട്.
കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നു
- ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിഡുകൾ ചർമ്മത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കും. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നതിന് സഹായിക്കും.
അപ്പോൾ ഇനി സാധാരണ ചോക്ലേറ്റ് തെരഞ്ഞെടുക്കുന്നതിനു പകരം ഡാർക്ക് ചോക്ലേറ്റുകൾ തിരഞ്ഞെടുത്തോളു . ആദ്യം കയ്ച്ചാലും പിന്നെ ചർമ്മത്തിൽ മധുരിക്കുമെന്നേ…
---- facebook comment plugin here -----