Connect with us

Health

എന്താണ് എയർ എംബോളിസം; കാരണങ്ങളും ലക്ഷണങ്ങളും അറിയാം...

ശ്വാസതടസം അല്ലെങ്കിൽ ശ്വസന പരാജയം, നെഞ്ചുവേദന, പേശി നാഡി സംബന്ധവേദനകള്‍ ചർമ്മം നീല നിറത്തിൽ കാണപ്പെടുക എന്നതാണ് കഠിനമായ എയർ എംബോളിസത്തിന്റെ ലക്ഷണങ്ങൾ.

Published

|

Last Updated

ലപ്പോഴും നിങ്ങൾ എയർ എംബോളിസം എന്ന് പറയുന്ന ഒരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത് എയർ എംബോളിസം എന്ന പേരിലും ഗ്യാസ് എംബോളിസം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മനുഷ്യശരീരത്തിൽ ഒന്നോ അതിലധികമോ വായു കുമിളകൾ ഒരു സിരയിലോ ധമനിയിലോ പ്രവേശിച്ച് അതിലെ രക്തയോട്ടം തടയുമ്പോൾ അതിനെയാണ് എയർ എംബോളിസം എന്ന് വിളിക്കുന്നത്.

ഇത് ഗുരുതരമായ ഒരു അവസ്ഥയാണ്. ഒരു വായു കുമിള ഒരു സിരയിൽ പ്രവേശിക്കുമ്പോൾ അതിനെ പൊതുവേ വെനസ് എയർ എംബോളിസം എന്ന് വിളിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥ ഒരു ധമനിയിൽ ഉണ്ടാകുമ്പോൾ അതിനെ ആർട്ടിരിയൽ എയർ എംബോളിസം എന്നാണ് പറയുന്നത്. ഈ പ്രശ്നം ആളുകളിൽ ഉണ്ടാകുന്നത് വളരെ അപൂർവമായാണ്.ഇത്തരം വായു കുമിളകൾ നിങ്ങളുടെ തലച്ചോറിലേക്കോ ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ സഞ്ചരിക്കുകയും ഹൃദയാഘാതം പക്ഷാഘാതം അല്ലെങ്കിൽ ശ്വസന പരാജയം എന്നിവ ഉണ്ടാകാൻ സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്ഥിരകളോ ധമനികളോ തുറന്നിരിക്കുമ്പോഴും വായു സമ്മർദ്ദം ഉണ്ടാകുമ്പോഴും ആണ് എയർ എംബോളിസം സംഭവിക്കുന്നത്. പൊതുവേ ശ്വാസകോശ ആഘാതം, കുത്തിവെപ്പ് ശസ്ത്രക്രിയ സ്കൂബ ഡൈവിംഗ് എന്നിവ കാരണവും ഈ അവസ്ഥ ഉണ്ടായേക്കാം.

ശ്വാസതടസം അല്ലെങ്കിൽ ശ്വസന പരാജയം, നെഞ്ചുവേദന, പേശി നാഡി സംബന്ധവേദനകള്‍ ചർമ്മം നീല നിറത്തിൽ കാണപ്പെടുക എന്നതാണ് കഠിനമായ എയർ എംബോളിസത്തിന്റെ ലക്ഷണങ്ങൾ.

Latest