National
ഡല്‍ഹിയിലെ കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ വിശദീകരിക്കണം: അരവിന്ദ് കെജ്രിവാള്‍
ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് വെടിയുതിര്‍ത്തത്.

ന്യൂഡല്‍ഹി| ഡല്‍ഹി സാകേത് കോടതിയിലെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് കൊണ്ട് ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ വിശദീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. സ്ത്രീയ്‌ക്കെതിരെ അഭിഭാഷകന്‍ മൂന്നു തവണ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. രണ്ടു തവണ വെടിയുതിര്‍ത്തതിനു പിന്നാലെ സ്ത്രീ പടികള്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അഭിഭാഷകന്‍ പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പില്‍നിന്ന് ഓടുകയായിരുന്നു. നിരവധി പേര്‍ കാഴ്ചക്കാരായി നിന്നു. ആരും അഭിഭാഷകനെ തടയാന്‍ ശ്രമിക്കുന്നില്ല.