Connect with us

Health

എന്താണ് ഹിരായാമ രോഗം? ഇതിന് പരിഹാരമില്ലേ?

ബിഗ് ബോസ് താരം അർജുൻ ശ്യാം ഗോപാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ്, തന്നെ ബാധിച്ച ഒരു അപൂർവ രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഹിരായാമ രോഗമാണ് അർജുനെ ബാധിച്ചിരിക്കുന്നത്. എന്താണ് ഹിരായാമ രോഗം?

Published

|

Last Updated

ബിഗ് ബോസ് താരം അർജുൻ ശ്യാം ഗോപാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ്, തന്നെ ബാധിച്ച ഒരു അപൂർവ രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഹിരായാമ രോഗമാണ് അർജുനെ ബാധിച്ചിരിക്കുന്നത്. എന്താണ് ഹിരായാമ രോഗം? കഴുത്തിന്റെയും നട്ടെല്ലിന്റെയും ഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത്.

കൈകളിലെയും കൈത്തണ്ടകളിലെയും പേശികളുടെ അവസ്ഥയെ ബാധിച്ച് ക്രമേണ വർദ്ധിച്ചുവരുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഹിരായാമ രോഗം. മോണോമെലിക് അമിയോട്രോഫി (എംഎംഎ) എന്നും ഈ രോഗം അറിയപ്പെടുന്നു. ഇത് പ്രാഥമികമായി കൗമാരത്തിൻ്റെ അവസാനത്തിലും ഇരുപതുകളുടെ തുടക്കത്തിലുമാണ് ചെറുപ്പക്കാരെ ബാധിക്കുന്നത്. ചികിത്സ ഇല്ലാത്ത ഒരു രോഗാവസ്ഥ കൂടിയാണ് ഇത്.

ചെറുപ്പക്കാരായ പുരുഷന്മാരുടെ താഴത്തെ സർവിക്കൽ നാഡിയെ അതായത് കഴുത്തും നട്ടെല്ലും ചേരുന്ന ഭാഗത്തെ ഞരമ്പുകളെ പ്രാഥമികമായി ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് ഹിരായാമ. 1959ൽ ജപ്പാനിലെ കൈസോ ഹിരോയാമയാണ് ഈ അസുഖത്തെ നിർവചിച്ചത്. ഏഷ്യൻ ഇതര രാജ്യങ്ങളിലും ഈ രോഗം ബാധിച്ച ആളുകൾ ഉണ്ടെങ്കിലും ഇന്ത്യ, ജപ്പാൻ, ശ്രീലങ്ക, തായ്‌വാൻ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. രോഗത്തിന്റെ ആദ്യ കുറച്ചു വർഷങ്ങളിൽ ഏറ്റവും വേഗം ഈ രോഗം ഒരാളുടെ ശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

സാധാരണ രീതിയിൽ ഈ രോഗം കൈകളിൽ പെട്ടെന്ന് ഉണ്ടാകുന്ന ബലഹീനതയായാണ് പ്രകടമാകുന്നത്. ഇത് എഴുത്ത്, കൈകളുടെ മറ്റു പ്രവർത്തനങ്ങൾ എന്നിവയെ സാരമായി ബാധിക്കുന്നു.

ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ

  • കൈകളിലെ വിറയൽ
  • കൈകളിലും കൈത്തണ്ടകളിലും കാണപ്പെടുന്ന ബലഹീനത
  • കൈപ്പത്തിയിലെ അമിതമായ വിയർപ്പ്
  • കൈകളിലെ റിഫ്ളക്സ് കുറയുക
  • ഹൈപ്പർടോണിയ അഥവാ പേശികൾ വളരുന്ന അവസ്ഥ.

തണുപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ ഈ ലക്ഷണങ്ങൾ നേരിയ തോതിൽ കൂടുതൽ ആകുന്നു. ഈ രോഗത്തിന് ചികിത്സ ഇല്ല എന്നതാണ് ആശങ്കജനകമായ കാര്യം. ഈ അസുഖം ബാധിച്ച് ആദ്യ സമയങ്ങളിലാണ് ഗുരുതരമാകുന്നത് പിന്നീട് അതേപടി തുടരുകയും ചെയ്യുന്നു.

Latest