Connect with us

Health

എന്താണ് ഹ്യൂമൻ പാപ്പിലോമ വൈറസ്; പ്രധാന ലക്ഷണങ്ങള്‍ അറിയാം...

ഈ രോഗം മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ.

Published

|

Last Updated

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്നത് തൊലി , ജനനേന്ദ്രിയ മേഖല, സെർവിക്സിൻറെ ആവരണം എന്നിവയെ ബാധിക്കുന്ന ഒരു തരം വൈറസാണ്. രോഗബാധിതനായ പങ്കാളിയുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഇത് പകരുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലും ലോകത്തും ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ് HPV. പാപ്പിലോമവൈറിഡേ കുടുംബത്തിൽ നിന്നുള്ള ഡിഎൻഎ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുകവലി, രോഗപ്രതിരോധ ശേഷി കുറവ് എന്നിവയും രോഗത്തിന് കാരണമാവുന്നുണ്ട്. ഗർഭാവസ്ഥയിൽ HPV അണുബാധ ഒരു അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരാം . ടോയ്‌ലറ്റ് സീറ്റുകൾ പോലെയുള്ള സാധാരണ വസ്തുക്കളിലൂടെ HPV പടരുമെന്നതിന് തെളിവുകളൊന്നുമില്ല,

ലക്ഷണം

അരിമ്പാറ അല്ലെങ്കിൽ അർബുദത്തിനു മുമ്പുള്ള കുരുക്കൾ പോലുള്ളവ രൂപപ്പെടുന്നത് ആണ് ലക്ഷണങ്ങൾ. പല HPV അണുബാധകളും രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല, 90% രണ്ടു വർഷത്തിനുള്ളിൽ സ്വയമേവ പരിഹരിക്കപ്പെടും. ചില സന്ദർഭങ്ങളിൽ, ഒരു എച്ച്പിവി അണുബാധ മാറാത്ത അവസ്ഥ ഉണ്ടാകും.ഈ രോഗം മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ. ഇതിന്റെ 40 – ലധികം വകഭേദങ്ങൾ ലൈംഗിക സമ്പർക്കത്തിലൂടെ പകരുകയും മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും ബാധിക്കുകയും ചെയ്യാം.