Health
എന്താണ് കുഷ്ഠരോഗം? അറിയാം ലക്ഷണങ്ങൾ
ചർമ്മത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ
മൈക്രോബാക്ടീരിയം ലെപ്ര മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത ബാക്ടീരിയൽ അണുബാധയാണ് കുഷ്ഠം. ഇത് പ്രാഥമികമായി ചർമം ഞരമ്പുകൾ എന്നിവയെയാണ് ബാധിക്കുന്നത്. കൃത്യസമയത്ത് ചികിത്സിച്ചിട്ടില്ലെങ്കിൽ ഇത് ശാരീരിക അവശതകളിലേക്ക് നയിക്കാം. ചർമ്മത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ.
പ്രധാന ലക്ഷണങ്ങൾ
ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ
കുഷ്ഠരോഗികളിൽ ആദ്യം കാണപ്പെടുന്ന അടയാളം ചർമ്മത്തിൽ ഉണ്ടാകുന്ന വലിയതും ചുവന്നതുമായ പാടുകളാണ്. പിന്നീട് ഈ പാടുകൾ മരവിക്കാൻ തുടങ്ങുന്നു.
മരവിപ്പ്
ബാക്ടീരിയ ഞരമ്പുകളെ ബാധിക്കുന്നതിനാൽ ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്നായി കൈകളിലും കാലുകളിലും മറ്റ് അസുഖബാധിത പ്രദേശങ്ങളിലും മരവിപ്പ് തോന്നുന്നു. അവിടെ സ്പർശിക്കുന്നത് നിങ്ങൾക്ക് അറിയാത്ത അവസ്ഥ വരും.
പേശീ ബലഹീനത
പേശികളുടെ ബലഹീനത പ്രത്യേകിച്ച് കൈകാലുകളിലും മറ്റ് ബാധിത അവയവങ്ങളിലും കേടുപാടുകൾ സംഭവിക്കുക. ഇത് ജോലികൾ ചെയ്യാൻ പ്രയാസം സൃഷ്ടിക്കും.
നേത്ര പ്രശ്നങ്ങൾ
നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുഷ്ഠരോഗം കണ്ണിനും പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് കണ്ണിലെ വരൾച്ചയിലേക്കും പിന്നീട് കണ്ണടയ്ക്കാൻ പറ്റാത്ത അവസ്ഥകളിലേക്കും നയിക്കും. തുടർന്ന് അന്ധതക്കും കാരണമാകും.
ചർമം കട്ടിയാകുക
ചില സന്ദർഭങ്ങളിൽ ചർമ്മം കട്ടിയാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മുഖം, ചെവികൾ, കൈകാലുകൾ എന്നിവയ്ക്ക് ചുറ്റും രൂപഭേദം സംഭവിക്കും.
സമയത്ത് കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കിൽ കൂടുതൽ ഗുരുതരമാകാവുന്ന അസുഖമാണ് കുഷ്ഠം. തൊലിപ്പുറത്തുള്ള ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ച് ഡോക്ടറെ നേരത്തെ തന്നെ കാണേണ്ടത് അത്യാവശ്യമാണ്. ചെറിയ ഒരു മുൻകരുതൽ എടുത്താൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ സംരക്ഷിക്കാം.