Editors Pick
എന്താണ് മൗഞ്ചാരോ മരുന്ന്.... പ്രധാന കാര്യങ്ങൾ അറിയാം
പ്രമേഹ രോഗികളിൽ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ടൈപ്പ് ടു പ്രമേഹം നിയന്ത്രിക്കുന്നതിന് എഫ്ഡിഎ അംഗീകൃത മരുന്നാണ് മൗഞ്ചാരോ. ഈ മരുന്നിനെ കുറിച്ചുള്ള ചില സുപ്രധാന വസ്തുതകൾ നോക്കാം
ഡ്യൂവൽ ആക്ഷൻ
- രക്തത്തിലെ പഞ്ചസാരയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഇത് രണ്ട് ഹോർമോൺ റിസപ്റ്ററുകളെ ആണ് ലക്ഷ്യമിടുന്നത്. തെളിച്ചു പറഞ്ഞാൽ ജി ഐ പി,ജി എൽ പി 1 എന്നിവയെ.
ഭാരനഷ്ടം
- ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലമായി പല രോഗികൾക്കും ശരീരഭാരം ഗണ്യമായി കുറയുന്നതായി കാണപ്പെടുന്നു.
സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു
- ഇത് ശരീരത്തെ ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയിൽ നിലനിർത്തുന്നു.
എഫ് ഡി എ അംഗീകൃതം
- ടൈപ്പ് ടു പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായി മൗഞ്ചാരോ 2022 എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്.
ആഴ്ച തോറും കുത്തിവയ്ക്കാം
- ആഴ്ച തോറും ഉള്ള ലളിതമായ കുത്തിവെപ്പിലൂടെയാണ് മൗഞ്ചാരോ നൽകുന്നത്.
ഹൃദയസംബന്ധമായ ഗുണങ്ങൾ
- പ്രമേഹ രോഗികളിൽ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ
- ഓക്കാനം, ഛർദി, ദഹന അസ്വസ്ഥത തുടങ്ങിയ പാർശ്വഫലങ്ങൾ ഇതിനുണ്ടായിരിക്കാം എന്നും പറയപ്പെടുന്നു.
---- facebook comment plugin here -----