Connect with us

Health

എന്താണ് മോഷൻ സിക്ക്നെസ്? എങ്ങനെ തടയാം...

മോഷൻ സിക്ക്നെസ് പേടിച്ച് ദൂര യാത്രയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിൽ ഈ വഴികൾ പരീക്ഷിച്ച് എത്ര ദൂരെ വേണമെങ്കിലും യാത്ര പോയിക്കോളു

Published

|

Last Updated

നുഷ്യശരീരത്തിലെ പ്രധാന ഇന്ദ്രിയങ്ങളായ കണ്ണും ചെവിയും കൂട്ടുചേർന്നുകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ചെറിയൊരു കൺഫ്യൂഷനാണ് മോഷൻ സിക്ക്നെസിന് കാരണമാകുന്നത്. നിങ്ങൾക്ക് ആവശ്യമായ രീതിയിൽ ശരീരം അനക്കാനോ നിയന്ത്രിക്കാനോ ഈ അവസ്ഥയിൽ സാധിക്കില്ല. നിങ്ങൾ ഒരു കാറിൽ ഇരിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിശ്ചലമാവുകയും എന്നാൽ ചെവി ചലിക്കുന്നതായും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആകെ കൺഫ്യൂഷൻ ആവുന്ന  അവസ്ഥയാണിത്.

നിശ്ചലമായി ഇരിക്കുമ്പോൾ വാഹനത്തിൽ കയറുന്നത് പോലെ നിങ്ങൾ ചലനത്തിലായിരിക്കുമ്പോൾ സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് മോഷൻ സിക്‌നസ്. നിങ്ങളുടെ കണ്ണുകളും ആന്തരിക ചെവിയും ശരീരവും നിങ്ങളുടെ തലച്ചോറിലേക്ക് പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ അയയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഓക്കാനം, വിയർപ്പ് തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കാറിലോ ബസിലോ ദീർഘ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ചർദ്ദി ക്ഷീണം തലവേദന തുടങ്ങിയ ലക്ഷണങ്ങൾ മോഷൻ സിക്ക്നെസ്ന്റെ ഉദാഹരണങ്ങളാണ്. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിൽ കയറുമ്പോഴും ഫ്ലൈറ്റിൽ കയറുമ്പോഴുമെല്ലാം നിങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ മോഷൻ സിക്ക്നെസ്സിന്റെ ഭാഗമായാണ്. ഈ രോഗത്തെ തടയുന്നതിനും അതിൻ്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനോ ചില മാർഗ്ഗങ്ങളുണ്ട്.

മുൻവശത്തെ സീറ്റിൽ ഇരിക്കുക

  • കാറിന്റെയോ ബസ്സിന്റെയോ മുൻവശത്തെ സീറ്റിൽ ഇരിക്കുന്നത് മോഷൻ സിക്ക്നെസ്സിനെ തടയാൻ സഹായിക്കും. ഇത്തരം അസ്വസ്ഥതകൾ ഉള്ളവർ ഫ്ലൈറ്റിലും ട്രെയിനിലും ഒക്കെ വിൻഡോ സീറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് അത്യുത്തമം.

കണ്ണുകൾ അടയ്ക്കുകയോ കിടക്കുകയോ ചെയ്യുക

  • കണ്ണുകൾ അടച്ചിരിക്കുകയോ കിടക്കുകയോ ദൂരേക്ക് നോക്കിയിരിക്കുകയോ ചെയ്യുന്നത് മോഷൻ സിക്ക്നസ്സിനെ തടയാൻ സഹായിക്കും.

വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക

  • വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും മോഷൻ സിക്ക്നെസ്സിനെ തടയുന്നതിനുള്ള മാർഗമാണ്. മദ്യവും കഫീനും ഉൾപ്പെടെ പാനീയങ്ങൾ പരിമിതപ്പെടുത്തുന്നതും ഈ അസുഖത്തെ ചെറുക്കും.

യാത്രയിൽ പുകവലി ഒഴിവാക്കുക

  • യാത്രയിൽ പുകവലി ശീലങ്ങൾ ഒഴിവാക്കി പാട്ട് കേൾക്കുന്നതുൾപ്പെടെ മനസ്സിന്റെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ മുഴുകുന്നത് ഈ അസുഖത്തെ തടയാൻ സഹായിക്കും.

മോഷൻ സിക്ക്നെസ് പേടിച്ച് ദൂര യാത്രയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിൽ ഈ വഴികൾ പരീക്ഷിച്ച് എത്ര ദൂരെ വേണമെങ്കിലും യാത്ര പോയിക്കോളു

Latest