Connect with us

Health

പിസ്‌ത ആരാന്നാ വിചാരം; അറിയാം അഞ്ച്‌ ഗുണങ്ങൾ

പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ആളുകൾ ദിവസേന പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് 30 ഗ്രാം പിസ്‌ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് പഠനമുണ്ട്‌.

Published

|

Last Updated

വില കൂടുതലാണെങ്കിലും ഗുണങ്ങൾ ഏറെയുള്ള ഡ്രൈ നട്ടാണ്‌ പിസ്‌ത. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, കെ, സി പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങീ പോഷകങ്ങളാൽ സമ്പുഷ്‌ടമാണിത്.

പതിവായി പിസ്‌ത കഴിക്കുന്നതിലൂടെ കാർബോഹൈഡ്രേറ്റിന്‍റെ ഉപഭോഗം കുറയ്ക്കാനും അമിത വിശപ്പ് തടയാനും സധിക്കും. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ആളുകൾ ദിവസേന പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് 30 ഗ്രാം പിസ്‌ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് പഠനമുണ്ട്‌. സ്ഥിരമായി മിതമായ അളവിൽ പിസ്‌ത കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

  1.  ഭാരം നിയന്ത്രിക്കാം –  കലോറി കൂടുതലാണെങ്കിലും മിതമായ അളവിൽ പിസ്‌ത കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ പഠനം പറയുന്നു. ഉയർന്ന അളവിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കാനും സഹായിക്കും.
  2. ഹൃദയാരോഗ്യത്തിന്‌ ബെസ്റ്റ്‌ – പിസ്‌തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉയർന്ന അളവിലുള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും പിസ്‌ത ഗുണം ചെയ്യും.
  3. ദഹനം എളുപ്പമാക്കും – നാരുകളുടെ മികച്ച ഉറവിടമാണ് പിസ്‌ത. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പിസ്‌ത ഫലം ചെയ്യും.
  4. ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ –  ല്യൂട്ടിൻ, സിയാക്‌സാന്തിൻ, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ, എന്നീ വിവിധ ആൻ്റി ഓക്‌സിഡൻ്റുകൾ പിസ്‌തയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
  5. പ്രതിരോധശേഷി വർദ്ധിപ്പിക്കും –  വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ പിസ്‌തയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും.

Latest