Articles
എന്താണ് ഫെബ്രുവരി ഒന്നും കേന്ദ്രബജറ്റും തമ്മിലുള്ള ബന്ധം
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിന് തയ്യാറെടുക്കാൻ കൂടുതൽ സമയം വേണം എന്നതാണ് ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റാൻ കാരണമായത്.
2017 മുതൽ ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ പ്രത്യേകിച്ച് മാസത്തിലെ അവസാന പ്രവർത്തി ദിനത്തിലാണ് ബജറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നത്. 2017ൽ ധനമന്ത്രി അരുൺ ജയ്റ്റിലിയുടെ കാലത്താണ് ബജറ്റ് അവതരണരീതി മാറ്റിയത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിന് തയ്യാറെടുക്കാൻ കൂടുതൽ സമയം വേണം എന്നതാണ് ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റാൻ കാരണമായത്.
മുൻകാലങ്ങളിൽ ഫെബ്രുവരി അവസാനം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്ന പതിവ് പലപ്പോഴും നടപടികൾ വൈകിപ്പിക്കാൻ കാരണമായി എന്ന് ആ ഘട്ടത്തിൽ കണ്ടെത്തിയിരുന്നു. ബജറ്റ് അവതരിപ്പിക്കുന്ന സമയത്തിലും വലിയ മാറ്റം ഉണ്ടായി. 1999 വരെ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമായി ഫെബ്രുവരി അവസാന പ്രവർത്തി ദിവസം വൈകുന്നേരം അഞ്ചുമണിക്കാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999 ധനമന്ത്രി യശ്വന്ത് സിൻഹയുടെ കാലത്താണ് ഈ സമയം 11 ആക്കിയത്.