Health
പിസിഒഎസും പെർഫ്യൂംസും തമ്മിലുള്ള ബന്ധം എന്താണ്?
സിന്തറ്റിക് സുഗന്ധങ്ങളിൽ അടങ്ങിയിരിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ ശരീരത്തിന് പിസിഒസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
പോളിസിസ്റ്റിക് ഓവേറിയൻസിൻഡ്രം അഥവാ പി സി ഒ എസ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഹോർമോൺ പ്രശ്നങ്ങളിൽ ഒന്നാണ്. 10 സ്ത്രീകളിൽ കുറഞ്ഞത് മൂന്നു പേർക്കെങ്കിലും പിസിഒ എസ് രോഗ നിർണയം നടത്തപ്പെടുന്നുണ്ട് എന്നതാണ് സത്യം. ജീവിതശൈലിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും പാരമ്പര്യവും ഈ അസുഖത്തിന് കാരണമാകാറുണ്ട്. എന്നാൽ പെർഫ്യൂംസും പിസിഒ എസും തമ്മിലുള്ള ബന്ധം എന്താണ് എന്നാണ് നമ്മൾ നോക്കുന്നത്.
പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം ഉള്ള ആളുകളിൽ പെർഫ്യൂമുകൾ വളരെ അപകടകാരികളാണ്.കാരണം പെർഫ്യൂംസിൽ ധാരാളമായി ട്രൈക്ലോസൻ( TCS )അടങ്ങിയിട്ടുണ്ട്. ഇത് ഒരു ക്ലോറിനേറ്റഡ് അരോമാറ്റിക് സംയുക്തമാണ്. ആളുകൾക്ക് അപകടമാണ് എന്നതുകൊണ്ട് തന്നെ യുണൈറ്റഡ് സ്റ്റേറ്റ് ഫുഡ്സ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2016 സെപ്റ്റംബർ 9ന് ഗാർഹിക സോപ്പ് ഉൽപ്പന്നങ്ങളിൽ നിന്ന് ട്രൈക്ലോസനും മറ്റ് 18 ആന്റിമൈക്രോബയൽ രാസവസ്തുക്കളും നിരോധിച്ചിരുന്നു.
സിന്തറ്റിക് സുഗന്ധങ്ങൾ അടങ്ങിയ പെർഫ്യൂമുകൾ പിസിഒഎസ് മായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു.കാരണം നമ്മുടെ ശരീരത്തിന് ചില ഹോർമോണുകൾ ഉണ്ടെന്നും ഇവയ്ക്കിടയിൽ ശരിയായ സന്തുലിതാവസ്ഥയുണ്ടെന്നും അറിയാമല്ലോ. എന്നാൽ സിന്തറ്റിക് സുഗന്ധങ്ങളിൽ അടങ്ങിയിരിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ ശരീരത്തിന് പിസിഒസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഇത്തരം പെർഫ്യൂമുകൾ പരമാവധി ഒഴിവാക്കുന്നത് പിസിഒഎസിന്റെയും മറ്റ് അസുഖങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.