Health
നമ്മുടെ ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ റോള്‍ എന്താണ് !
ബദാം , പിസ്ത , അണ്ടിപ്പരിപ്പ് തുടങ്ങിയവയിലും സാല്‍മണ്‍ , ട്യൂണ തുടങ്ങിയ മത്സ്യങ്ങളിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
![](https://assets.sirajlive.com/2025/02/potta-897x538.gif)
ശരീരത്തിനാവശ്യമായ ഒരു പ്രധാന ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ, ഹൃദയാരോഗ്യം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ നിലനിർത്തുന്ന ധാതുക്കളിലൊന്നാണിത്. പൊട്ടാസ്യത്തിന്റെ അളവ് മെച്ചപ്പെട്ട അസ്ഥികളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.അസ്ഥികളുടെ സാന്ദ്രത പൂര്‍ണതയില്‍ എത്തുന്നതിന് മുമ്പുള്ള കൗമാരദശയിലും സ്ത്രീകളില്‍ ആർത്തവവിരാമത്തിനുശേഷം അസ്ഥികള്‍ ദുര്‍ബലമാവുന്ന അതേ സമയം കൂടുതൽ അപകടസാധ്യതയുള്ളതുമായ ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയെ തടയുന്നതിലും ഇത് വളരെ പ്രധാനമാണ്.
ആവശ്യത്തിന് പൊട്ടാസ്യം ലഭിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തില്‍ ഒരു അസന്തുലിതാവസ്ഥ ഉണ്ടാകാം. കൂടാതെ ക്ഷീണവും വർദ്ധിച്ച ഉത്കണ്ഠയും അനുഭവപ്പെടാം.ഏകാഗ്രതയുടെ അഭാവം, ഊർജ്ജക്കുറവ്, അതുകൂടാതെ പേശിവലിവ്, തലവേദന, കായിക പ്രവര്‍ത്തനങ്ങളിലെ ഉദാസീനത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബുദ്ധിപരമായ കഴിവുകളിലും മാനസികാരോഗ്യത്തിലും ഇലക്ട്രോലൈറ്റുകള്‍ അത്യാവശ്യമാണ്. ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗികളിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സീസണനുസരിച്ച് നമ്മുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് മാറുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശൈത്യകാലത്ത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് സ്വാഭാവികമായും വേനൽക്കാലത്തേക്കാൾ അല്പം കൂടുതലായിരിക്കുമെന്നാണ് ഈ ഗവേഷകരുടെ അഭിപ്രായം.
മദ്യം , കഫീൻ ഇവയുടെ ഉപയോഗം , അധികമായി സംസ്കരിച്ച ഭക്ഷണം എന്നിവയുടെ അമിത ഉപയോഗവും ഇലക്കറികളുടെ വളരെ കുറഞ്ഞ ഉപയോഗവും ശരീരത്തിലെ പൊട്ടാസ്യത്തിന്‍റെ അളവിനെ ബാധിച്ചേക്കാം.
ശരീരത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പൊട്ടാസ്യം ലഭിക്കുന്ന പഴങ്ങൾ ഇവയാണ്:
- ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 400-450 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- ഒരു കപ്പ് ഓറഞ്ച് ജ്യൂസ് നമുക്ക് ഏകദേശം 500 mg പൊട്ടാസ്യമാണ് നൽകുന്നത്.
- ഒരു മുഴുവൻ അവോക്കാഡോയിൽ ഏകദേശം 975 mg പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- അര കപ്പ് ഉണക്കിയ ആപ്രിക്കോട്ട് ഏകദേശം1,000 മില്ലിഗ്രാം പൊട്ടാസ്യം നൽകുന്നു.
- ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 240 പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- ഒരു മാതളനാരങ്ങയിൽ ഏകദേശം 660 mg പൊട്ടാസ്യമാണുള്ളത്.
പൊട്ടാസ്യം അടങ്ങിയ പച്ചക്കറികളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്:
- ഒരു ഇടത്തരം മധുരക്കിഴങ്ങിൽ ഏകദേശം 540 മി.ഗ്രാംപൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- ഒരു കപ്പ് വേവിച്ച ചീര നമുക്ക് ഏകദേശം 840 മി.ഗ്രാം പൊട്ടാസ്യം നൽകുന്നു.
- വെന്ത ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ ഏകദേശം 900 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്.
- ഒരു കപ്പ് തക്കാളി സോസിലും ഏകദേശം 900 മിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- ഒരു കപ്പ് വേവിച്ച ബീറ്റ്‌റൂട്ട് ഏകദേശം 520 mg പൊട്ടാസ്യം നൽകുന്നു.
- ഒരു കപ്പ് വേവിച്ച മത്തങ്ങയിൽ ഏകദേശം 500 mg പൊട്ടാസ്യം ഉണ്ട്.
- പാകം ചെയ്ത ഒരു കപ്പ് കൂണിൽ ഏകദേശം 550 mg പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- വൈറ്റ് ബീൻസ് 1,000 മി.ഗ്രാം, വേവിച്ച പയര്‍ 730 mg , പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
- ബീന്‍സ് 600 mg , ഒരു കപ്പ് വേവിച്ച ചെറുപയർ ഏകദേശം 475 mg എന്നിങ്ങനെ പയര്‍വര്‍ഗ്ഗങ്ങളിലും പൊട്ടാസ്യമുണ്ട്.
ബദാം , പിസ്ത , അണ്ടിപ്പരിപ്പ് തുടങ്ങിയവയിലും സാല്‍മണ്‍ , ട്യൂണ തുടങ്ങിയ മത്സ്യങ്ങളിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പാല്‍ , തൈര് , തേങ്ങാവെള്ളം തുടങ്ങിയ ഭക്ഷണസാധനങ്ങളും ഇതിന്‍റെ കലവറയാണ്.
മുതിർന്ന സ്ത്രീകള്‍ക്കായി ശുപാർശ ചെയ്യുന്ന പൊട്ടാസ്യത്തിന്‍റെ പ്രതിദിന ഉപഭോഗം സ്ത്രീകൾക്ക് 2,600 മില്ലിഗ്രാമും പുരുഷന്മാർക്ക് 3,400 മില്ലിഗ്രാമുമാണ് ആണ്. എന്നാല്‍ ഇതിനും വിദഗ്ധാഭിപ്രായം ആവശ്യമാണ്. വൃക്കകള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ അമിതമായ പൊട്ടാസ്യം ദോഷം ചെയ്യും. നോര്‍മലായ ഒരാളുടെ ദൈനംദിന ആഹാരത്തിൽ ഈ ഭക്ഷണങ്ങളിൽ പലതരം ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ദൈനംദിന പൊട്ടാസ്യം ആവശ്യങ്ങൾ നിറവേറ്റാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.