Connect with us

thomas cup

എന്താണ് തോമസ് കപ്പ്?; സവിശേഷതകള്‍ അറിയാം

രണ്ടാം ലോക മഹായുദ്ധം കാരണം ആദ്യ തോമസ് കപ്പ് ടൂര്‍ണമെന്റ് നടന്നില്ല.

Published

|

Last Updated

ബാങ്കോക്ക് | തോമസ് കപ്പില്‍ അതികായരായ ഇന്തോനേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യ ആദ്യമായി ചാംപ്യന്മാരായിരിക്കുകയാണ്. തോമസ് കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് താത്പര്യമുണ്ടാകും. കൂടുതല്‍ സവിശേഷതകള്‍ അറിയാം:

ടൂര്‍ണമെന്റിന്റെ പിറവി
ഇന്റര്‍നാഷനല്‍ ബാഡ്മിന്റന്‍ ഫെഡറേഷന്റെ (ബി ഡബ്ല്യു എഫ്) സ്ഥാപക പ്രസിഡന്റായ സര്‍ ജോര്‍ജ് തോമസിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നതാണ് തോമസ് കപ്പ്. 1939ല്‍ അദ്ദേഹമാണ് ടൂര്‍ണമെന്റിന് നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം കാരണം ആദ്യ തോമസ് കപ്പ് ടൂര്‍ണമെന്റ് നടന്നില്ല.

ടെന്നിസിലെ ഡേവിസ് കപ്പ് പോലെ ടീം ആയി ബാഡ്മിന്റന്‍ കളിക്കുന്ന ടൂര്‍ണമെന്റ് ആണ് സര്‍ തോമസ് ലക്ഷ്യമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1948- 49ല്‍ ആദ്യ തോമസ് കപ്പിന് ആസൂത്രണം ചെയ്തു.

ടീമുകള്‍ മാത്രം
ബാഡ്മിന്റന്‍ കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പങ്കെടുക്കാം. ഏഷ്യന്‍, ആസ്‌ത്രേലിയന്‍, പാന്‍ അമേരിക്കന്‍, യൂറോപ്യന്‍ എന്നിങ്ങനെ തിരിച്ചാണ് മത്സരം. 1984ന് ശേഷം ഓരോ മൂന്ന് വര്‍ഷവുമാണ് ടൂര്‍ണമെന്റ് നടക്കാറുള്ളത്. മികച്ച അഞ്ച് മത്സരങ്ങളാണുള്ളത്. നേരത്തേ അഞ്ച് സിംഗിള്‍സും നാല് ഡബിള്‍സും എന്ന നിലക്ക് ഒമ്പത് മത്സരങ്ങളായിരുന്നു.

ഏഷ്യന്‍ സര്‍വാധിപത്യം
തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ രാജ്യങ്ങള്‍ക്ക് ബാഡ്മിന്റനിലെ സര്‍വാധിപത്യം അരക്കിട്ടുറപ്പിക്കുന്നതായി തോമസ് കപ്പ് മാറി. ആദ്യ മൂന്ന് ടൂര്‍ണമെന്റുകളിലും മലേഷ്യയാണ് ജേതാക്കളെങ്കില്‍ 1957 മുതല്‍ ഒരു പതിറ്റാണ്ടോളം ഇന്തോനേഷ്യയായി കിരീടാവകാശികള്‍. 2016ല്‍ ഡെന്മാര്‍ക്ക് ഒഴിച്ചാല്‍ ഒരു ഏഷ്യനിതര രാജ്യവും ഇതുവരെ തോമസ് കപ്പ് നേടിയിട്ടില്ല.

Latest