Science
എന്താണ് വിന്റെർലൈൻ പ്രതിഭാസം
ഒക്ടോബർ അവസാനം മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല മാസങ്ങളിലും ജനുവരി ആദ്യമോ ആണ് സാധാരണയായി വിന്റെർലൈൻ കാണപ്പെടുന്നത്.

ഇന്ത്യയിലെ മസൂരി, സ്വിസ്, ആൽപ്സ് തുടങ്ങിയ പ്രത്യേക സ്ഥലങ്ങളിൽ ദൃശ്യമാകുന്ന അപൂർവ്വ അന്തരീക്ഷ പ്രതിഭാസമാണ് വിന്റെർലൈൻ. സന്ധ്യാസമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഒരു പ്രത്യേക തിരശ്ചീന രേഖയാണിത്. ഇത് ഒരു രണ്ടാം ചക്രവാളത്തിന്റെ മിഥ്യ ആകാശത്ത് സൃഷ്ടിക്കുന്നു. എന്തുകൊണ്ടാണ് ശൈത്യകാലത്ത് ഇത്തരം ഒരു രേഖ രൂപീകരിക്കപ്പെടുന്നത് എന്നതിന് പിന്നിലെ സംവിധാനം പൂർണമായും ആളുകൾ മനസ്സിലാക്കിയിട്ടില്ല.
വ്യത്യസ്ത താപനിലകൾ ഉള്ള വായു പാളികളിലൂടെ കടന്നു പോകുമ്പോൾ പൊടി, ഈർപ്പം, പുകമഞ്ഞ് എന്നിവയുടെ സാന്നിധ്യം കൊണ്ട് ഉണ്ടാകുന്നതാണെന്നും പ്രകാശ അപവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഭാസമാണിത് എന്നും വിശ്വസിക്കപ്പെടുന്നു. ഒക്ടോബർ അവസാനം മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല മാസങ്ങളിലും ജനുവരി ആദ്യമോ ആണ് സാധാരണയായി വിന്റെർലൈൻ കാണപ്പെടുന്നത്.
ഇത് സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു വരയോ വർണബാന്റോ ആയി കാണപ്പെടുന്നു. സാധാരണയായി ഓറഞ്ച്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. ശരിക്കും പറഞ്ഞാൽ ഒരു സർ റിയൽ ലെയേഴ്‌സ് എഫക്ട് ആണ് ഇത് സൃഷ്ടിക്കുന്നത്. സൂര്യാസ്തമയങ്ങളെ അസാധാരണ മാംവിധം അതിശയകരമാക്കാനും വിനോദസഞ്ചാരികൾക്ക് പ്രധാന കാഴ്ചയാക്കാനും സാധിക്കുന്ന ഒന്നാണിത്. മസൂറിയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ലാൽ ടിബ്ബയും ക്ലൗഡ് എൻഡ് വ്യൂ പോയിന്റും വിന്റെർലൈനിന്റെ അതിശയകരമായ കാഴ്ചകൾക്ക് പേരുകേട്ടതാണ്.