Connect with us

attapadi infant death

അട്ടപ്പാടി സന്ദര്‍ശിച്ച മന്ത്രി വീണാ ജോര്‍ജ് എന്താണ് പ്രഖ്യാപിച്ചത്?: വി ഡി സതീശന്‍

അട്ടപ്പാടിയിലേത് കൊലപാതകം: ഉദ്യോഗസ്ഥരെ മറയാക്കി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു

Published

|

Last Updated

പാലക്കാട് | ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിടുക്കപ്പെട്ട് അട്ടപ്പാടി സന്ദര്‍ശിച്ചതിന് ശേഷം എന്ത് മാറ്റമാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തെങ്കിലും പ്രഖ്യാപനം മന്ത്രി നടത്തിയോ?. അട്ടപ്പാടിയിലേത് കൊലപാതകമാണെന്നും സതീശന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഊരുകളില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലേത് കൊലപാതകമാണ്. ഇിവടത്തെ വികസന മുരടിപ്പിന് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോള്‍ സ്ഥിരമായി മൗനത്തിലാണ്. ആദിവാസികളെ മറയാക്കി ഇഎംസ് ആശുപത്രിക്ക് പണം നല്‍കിയത് കൊള്ളയാണ്. അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാറിന് അറിയില്ല. അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസറോ മോണിട്ടറിങ് കമ്മിറ്റിയോ ഇല്ലെന്നും സതീശന്‍ പറഞ്ഞു.

 

 

 

Latest