Health
എന്താണ് അമ്പത് കഴിഞ്ഞ പുരുഷന്മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് പ്രശ്‌നം ?
ഉറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് കുറയ്ക്കുന്നത് പോലുള്ള ലളിതമായ നടപടികള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

പുരുഷന്മാരിലും ട്രാന്‍സ് ജെന്‍ഡറുകളിലും മാത്രം കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ശരീരത്തില്‍ നിന്ന് മൂത്രം പുറത്തേക്ക് കൊണ്ടുപോകുന്ന മൂത്രനാളിയെ ചുറ്റിയാണ് ഇതുള്ളത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഏതാണ്ട് വാല്‍നട്ടിന്റെ വലുപ്പവും ആകൃതിയും ഉണ്ട്. എന്നാല്‍ പ്രായമാകുന്തോറും അത് വലുതായിത്തീരുന്നു. ചില അവസ്ഥകളില്‍ ഇത് ചിലപ്പോള്‍ വീര്‍ക്കുകയോ വലുതാകുകയോ ചെയ്യാം.
ഇത് ചിലപ്പോള്‍ ഒരു ബാക്ടീരിയ അണുബാധ മൂലമാകാം ഉണ്ടാകുന്നത്. എന്നിരുന്നാലും പലപ്പോഴും അണുബാധയൊന്നും കണ്ടെത്താനാകുന്നില്ല.കൂടാതെ ഇതിന്റെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതവുമാണ്. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട വളരെ സാധാരണമായ ഒരു അവസ്ഥയാണ് പ്രോസ്റ്റേറ്റ് വലുതാക്കല്‍. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഇത് വരാം.പ്രായമാകുന്തോറും പ്രോസ്റ്റേറ്റ് വലുതാകുന്നതിന്റെ കാരണം വ്യക്തമല്ല, എന്നാല്‍ ഇത് ക്യാന്‍സര്‍ മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പ്രോസ്റ്റേറ്റ് വീക്കം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല.വീര്‍ത്തു വികസിക്കുന്ന പ്രോസ്റ്റേറ്റ് മൂത്രനാളിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാള്‍ , മൂത്രമൊഴിക്കുന്ന രീതിയെ ബാധിക്കുന്നതാണ് പ്രശ്‌നം.
മൂത്രമൊഴിക്കുന്നതിനോ മൂത്രം നിര്‍ത്തുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുക,മൂത്രത്തിന്റെ ദുര്‍ബലമായ ഒഴുക്ക്,മൂത്രമൊഴിക്കുമ്പോള്‍ വേദനയോ മൂത്രം പുറത്തു വരാത്ത വിധത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക , മൂത്രമൊഴിച്ചു കഴിഞ്ഞു മൂത്രസഞ്ചി പൂര്‍ണ്ണമായി ശൂന്യമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് തോന്നുക , മൂത്രമൊഴിച്ചതിന് ശേഷവും തുള്ളിതുള്ളിയായി വരിക, സാധാരണയില്‍ കൂടുതല്‍ തവണ , അല്ലെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക, അധികം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പെട്ടെന്ന് മൂത്രമൊഴിക്കേണ്ടിവരുന്ന അവസ്ഥ, രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി ഉണരേണ്ടി വരിക എന്നിങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍.
ഉറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് കുറയ്ക്കുന്നത് പോലുള്ള ലളിതമായ നടപടികള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കുറയ്ക്കാനും മൂത്രസഞ്ചിയിലെ പേശികളെ വിശ്രമിക്കാനും മരുന്ന് സഹായിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കും.
മൂത്രമൊഴിക്കുന്നതില്‍ അസാധാരണമായി എന്തെങ്കിലും പ്രശ്നമോ മാറ്റമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുക. മരുന്നുകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ലളിതമായ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാവും. ഗുരുതരമായ കേസുകളില്‍, പ്രോസ്റ്റേറ്റിന്റെ ഉള്‍ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ് നിലവിലെ ചികിത്സാരീതി