Connect with us

Kerala

എഡിജിപി എവിടെയെങ്കിലും പോയതിന് സിപിഐഎമ്മിന് എന്ത് ഉത്തരവാദിത്തം: എം വി ഗോവിന്ദന്‍

കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറും ആര്‍ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എം ആര്‍ അജിത്കുമാര്‍ കൂടികാഴ്ച നടത്തിയെങ്കില്‍ ‘അതുകൊണ്ടെന്താ’ എന്നാണ് മാധ്യമപ്രവര്‍കരുടെ ചോദ്യത്തിന് ഗോവിന്ദന്‍ പ്രതികരിച്ചത്. എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളൈങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് മറ്റ് ചോദ്യങ്ങളില്‍ നിന്നും എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.

എഡിജിപി സിപിഎം നേതാവല്ലെന്നാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. അതേസമയം
കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു.

കൂടെ പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ എം ആര്‍ അജിത്കുമാര്‍ പറയുന്നത്.

Latest