Connect with us

Kerala

പണിമുടക്ക് വിലക്കാന്‍ കോടതിക്ക് എന്തവകാശം?; ആനത്തലവട്ടം ആനന്ദന്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ കോടതി ഉത്തരവിനെതിരെ സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. പണിമുടക്ക് വിലക്കാന്‍ കോടതിക്ക് എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ട്. നക്കാപ്പിച്ച ആനുകൂല്യം നഷ്ടപ്പെടുമെന്ന് കരുതി പിന്മാറുന്നവരല്ല തൊഴിലാളികള്‍. ഡയസ്‌നോണ്‍ പ്രഖ്യാപനം സമരത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

 

ഡയസ്‌നോണ്‍ പ്രഖ്യാപനം കാര്യമാക്കുന്നില്ല: എന്‍ ജി ഒ അസോസിയേഷന്‍
ഡയസ്‌നോണ്‍ പ്രഖ്യാപനം കാര്യമാക്കുന്നില്ലെന്ന് എന്‍ ജി ഒ അസോസിയേഷന്‍ വ്യക്തമാക്കി. കരിനിയമങ്ങള്‍ കൊണ്ട് സമരത്തെ നേരിടാനാകില്ല. 14 ദിവസം മുമ്പു തന്നെ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും സംഘടന അറിയിച്ചു.

 

 

Latest