Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തു; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് നോട്ടീസ് അയച്ചത്
ഇടുക്കി|മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ഹരജിയിലാണ് നോട്ടീസ്.
അണക്കെട്ട് സുരക്ഷാ നിയമപ്രകാരം കേന്ദ്രം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.
---- facebook comment plugin here -----