Connect with us

whatsapp

ഈ ഐഫോണ്‍ മോഡലുകളില്‍ ഇനി വാട്ട്‌സാപ്പ് ലഭിക്കില്ല

ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക.

Published

|

Last Updated

ചില ഐഫോണ്‍ മോഡലുകളില്‍ ഇനിമുതല്‍ വാട്ട്‌സാപ്പ് ലഭിക്കില്ല. ഐഒഎസ് 10, ഐഒഎസ് 11  സോഫ്റ്റ് വേർ പ്രവർത്തിക്കുന്ന മോഡലുകളിലാണ് വാട്ട്‌സാപ്പ് ഇനിമുതല്‍ സപ്പോര്‍ട്ട് ചെയ്യാതിരിക്കുക. വാട്ട്‌സാപ്പ് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ഐഫോണ്‍ മോഡല്‍ ഇനിമുതല്‍ ഐഒഎസ് 12 ആകും.

ഐഫോണ്‍ 5, 5സി മോഡലുകളിലാണ് ഇനിമുതല്‍ വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക. ഈ മോഡലുകളില്‍ വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതിരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക.

അതേസമയം, ഐ ഫോണ്‍ 5, 5സി എന്നിവയില്‍ സോഫ്റ്റ് വേര്‍ പരിഷ്‌കരണം നടത്തിയാല്‍ വാട്ട്‌സാപ്പ് തുടര്‍ന്നും ലഭിക്കും. ഐഫോണ്‍ 5എസ് അല്ലെങ്കില്‍ പഴയ മോഡലുകളാണെങ്കില്‍ ഐഒഎസ് 12ലേക്ക് അപ്‌ഡേറ്റ് ചെയ്യണം. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയ്ഡ് 4.0.4നുള്ള സപ്പോര്‍ട്ട് വാട്ട്‌സാപ്പ് അവസാനിപ്പിച്ചിരുന്നു.

Latest