Connect with us

Techno

ആൻഡ്രോയിഡിലെ വാട്‌സാപ്പ് കീഴ്‌മേല്‍ മറിയുന്നു

ചാറ്റ്, കമ്യൂണിറ്റീസ്, സ്റ്റാറ്റസ്, കാള്‍സ് എന്നിവയെല്ലാം ഐ ഒ എസിലേതുപോലെ ആൻഡ്രോയിഡിലും താഴെയാകും

Published

|

Last Updated

ഐ ഒ എസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കോ മറിച്ചോ മാറിയാല്‍ വാട്‌സാപ്പ് ഉപയോഗം മിക്കവര്‍ക്കും കുറച്ച് കാലത്തേക്കെങ്കിലും പ്രയാസകരമായിരിക്കും. ചാറ്റ്, കമ്യൂണിറ്റീസ്, സ്റ്റാറ്റസ്, കാള്‍സ് എന്നിവയുടെ നാവിഗേഷന്‍ പൊസിസഷന്‍ മുതല്‍ പലതും ഉപയോഗിക്കുന്നയാള്‍ക്ക് പ്രയാസകരമായിരുന്നു. എന്നാല്‍, ആ പ്രയാസം ദൂരീകരിച്ചുതരാനുള്ള ഒരുക്കത്തിലാണ് മീറ്റയുടെ സ്വന്തം വാട്‌സാപ്പ്.

കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആകുന്നതിനായി വാട്‌സാപ്പ് എക്കാലത്തും അപ്‌ഡേഷനുകള്‍ കൊണ്ടുവരാറുണ്ട്. ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് വാട്‌സാപ്പിനെ ‘കീഴ്‌മേല്‍ മറിയൽ’. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ചാറ്റ്, കമ്യൂണിറ്റീസ്, സ്റ്റാറ്റസ്, കാള്‍സ് എന്നിവയെല്ലാം ഐ ഒ എസിലേതുപോലെ ആൻഡ്രോയിഡിലും താഴെയായി മാറും.

ആന്‍ഡ്രോയിഡ്, ഐ ഒ എസ് തമ്മിലുള്ള മാറ്റംകൊണ്ടു മാത്രമല്ല, പൊതുവെ നാവിഗേഷനുകള്‍ താഴെയാകുന്നതാണ് ഉപഭോക്താവിന് സൗകര്യം എന്നത് മാനിച്ചുകൊണ്ടുകൂടിയാണ് മീറ്റയുടെ പരിഷ്‌കാരം.

എന്നാല്‍, അപ്‌ഡേഷനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം, അപഡേഷന്‍ ഉടന്‍ വരുമെന്നാണ് സൂചനകള്‍.

വിരലടയാളമോ പാസ്വേര്‍ഡോ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്തുവെക്കാന്‍ പറ്റുന്ന ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് ‘കീഴ്‌മേല്‍ മറിച്ചില്‍’ കൂടി വരുന്നത്. ഇങ്ങനെ ലോക്ക് ചെയ്യാനുള്ള സൗകര്യം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത വാട്‌സാപ്പില്‍ ലഭ്യമാകും. അതോടൊപ്പം, ലോക്ക്ഡ് ചാറ്റില്‍ വരുന്ന ഇമേജ്, വീഡിയോ ഉള്‍പ്പെടെയുള്ള മീഡിയ ഫയലുകള്‍ ഓട്ടോമറ്റിക്കായി സേവായി ഗ്യാലറിയില്‍ എത്തുകയുമില്ല.

Siraj Live sub editor 9744663849

Latest