Connect with us

Ongoing News

ലോകത്ത് പലയിടങ്ങളിലും വാട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടു

ശനിയാഴ്ച രാവിലെ 10.47 നാണ് തടസ്സം ആരംഭിച്ചത്.

Published

|

Last Updated

ദുബൈ | ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾ മൊബൈൽ, ഡെസ്ക്ടോപ് ഉപകരണങ്ങളിൽ വാട്സ്ആപ്പ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു.

ശനിയാഴ്ച രാവിലെ 10.47 നാണ് തടസ്സം ആരംഭിച്ചത്. വെബ്സൈറ്റ് അപ് ആൻഡ് ഡൗൺ മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ Downdetector.com ൽ നിരവധി ഉപയോക്താക്കൾ വാട്സ്ആപ്പിന് തടസ്സം നേരിടുന്നതായി റിപ്പോർട്ട് ചെയ്തു. യുഎഇയിലും മറ്റിടങ്ങളിലും തകരാറിനെക്കുറിച്ച് ആയിരത്തിലധികം റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചുവെന്നാണ് മെറ്റാ കമ്പനി പറയുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾ ശരിയാംവിധം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇതിന്റെ പ്രവർത്തനവും മന്ദഗതിയിലാണെന്ന് പരാതിയുണ്ട്.