Connect with us

Techno

ചില ഫോണുകളില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഒഎസ് വേര്‍ഷന്‍ 4.1ലും അതിനേക്കാള്‍ പഴയതുമായ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| വാട്‌സ്ആപ്പ് ഇനി മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. ചില പഴയ ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യൂസര്‍ എക്‌സപീരിയന്‍സ്, പ്രൈവസി, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇത്തരം അപ്‌ഡേറ്റുകള്‍ ഇനി പഴയ ചില മോഡലുകള്‍ക്ക് ലഭിക്കുകയില്ലെന്ന്  വാട്‌സ്ആപ്പ് വ്യക്തമാക്കി.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. ഈ ഫീച്ചറുകള്‍ പഴയ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യണമെന്നില്ല. അതുകൊണ്ട് തന്നെ ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കാത്ത പഴയ ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് വാട്‌സ്ആപ്പ് ഒഴിവാക്കാറുണ്ട്. ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒഎസ് വേര്‍ഷന്‍ 4.1ലും അതിനേക്കാള്‍ പഴയതുമായ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

സപ്പോര്‍ട്ട് ഒഴിവാക്കിയ ഫോണുകളില്‍ ഏറെ ജനപ്രിയമായ ഡിവൈസുകളുമുണ്ട്. സാംസങ് ഗാലക്‌സി നോട്ട് 2, സാംസങ് ഗാലക്‌സി എസ്2, സാംസങ് ഗാലക്‌സി നെക്‌സസ്, സാംസങ് ഗാലക്‌സി ടാബ് 10.1, സാംസങ് ഗാലക്‌സി എസ്, നെക്‌സസ് 7, എച്ച്ടിസി വണ്‍, സോണി എക്‌സ്പീരിയ ഇസെഡ്, എല്‍ജി ഒപ്റ്റിമസ് ജി പ്രോ, എച്ച്ടിസി സെന്‍സേഷന്‍, മോട്ടറോള ഡ്രോയിഡ് റേസര്‍, സോണി എക്‌സ്പീരിയ എസ് 2, മോട്ടറോള എക്‌സൂം, അസൂസ് ഈ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍, ഏസര്‍ ഐക്കോണിയ ടാബ് എ5003, എച്ച്ടിസി ഡിസയര്‍ എച്ച്ഡി, എല്‍ജി ഒപ്റ്റിമസ് 2എക്‌സ്, സോണി എറിക്‌സണ്‍ എക്‌സ്പീരിയ എആര്‍സി3 എന്നിവയാണ് ഡിവൈസുകള്‍.

 

Latest