Poem
യന്ത്രമൊന്ന് നിലയ്ക്കുമ്പോള്‍
നിന്റെ മഴത്തണുപ്പ് തെറി വിളിയിൽ ഭയന്ന് മൗനമിരിക്കുന്ന യന്ത്രം ഞാൻ.
നിന്റെ
കൈയധികാരത്തിന്റെ
സ്വിച്ചിൽ
നിന്റെ ഇഷ്ട്ടത്തിനൊത്ത്
കറങ്ങുന്ന
വെറുമൊരു യന്ത്രം ഞാൻ.
ചൂട് പിടിച്ച ജീവിതത്തിൽ
വിയർത്തൊലിച്ച്
ഓടിയെത്തി
ചാരെയിരിക്കുമ്പോൾ
കുളിര് വിളമ്പുന്ന
യന്ത്രം ഞാൻ.
നിന്റെ
മഴത്തണുപ്പ് തെറി വിളിയിൽ
ഭയന്ന്
മൗനമിരിക്കുന്ന
യന്ത്രം ഞാൻ.
ഒരിക്കൽ
യന്ത്രമൊന്ന് നിലയ്ക്കുമ്പോൾ
നീയറിയും
ഒരാശ്വാസക്കുളിരിന്റെ
നഷ്ടം.
---- facebook comment plugin here -----