Connect with us

മെഹ്‌സാ അമീനി ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് ഇറാന്‍ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ ഹിജാബ് ശരിയായി ധരിക്കാത്തതിന് മെഹ്‌സയെ മതപോലീസ് പിടിച്ചു കൊണ്ടുപോയെന്നും കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്നും ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങിയെന്നുമാണ് പ്രക്ഷോഭകര്‍ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഒരു സ്വതന്ത്ര അന്വേഷണ സംഘവും  പരിശോധിച്ചിട്ടില്ല. മെഹ്‌സ എന്ന 22കാരി മരിച്ചു വീണതോടെ ഇറാന്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെട്ടുവെന്ന സത്യം മാത്രം അവശേഷിക്കുന്നു. വസ്ത്ര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായാണ് സമരം തുടങ്ങിയതെങ്കിലും ഭരണമാറ്റത്തിനായുള്ള രാഷ്ട്രീയ മുന്നേറ്റമായി അത് മാറിക്കഴിഞ്ഞുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നത്.

വീഡിയോ കാണാം

Latest