Connect with us

Kerala

'ബോധം വന്നപ്പോള്‍ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ചു'; അഫാനെതിരെ ആദ്യമായി മൊഴി നല്‍കി മാതാവ്

ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും  മൊഴിയില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ മൊഴി നല്‍കി അമ്മ ഷെമി. ആദ്യമായാണ് ഇവര്‍ മകനെതിരെ പോലീസിന് മൊഴി നല്‍കുന്നത്. അഫാന്‍ ആദ്യം തന്റെ കഴുത്ത് ഞെരിക്കുകയും പിന്നീട് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകന്‍ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും  മൊഴിയില്‍ പറയുന്നു.

സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാന്‍ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് ഇതിനായി പലതും സെര്‍ച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. കിളിമാനൂര്‍ എസ്എച്ച്ഒക്കാണ് മൊഴി നല്‍കിയത്. നേരത്തെ കട്ടിലില്‍ നിന്നും വീണാണ് തനിക്ക് പരുക്കേറ്റതെന്നാണ് ഷെമി പോലീസിന് മൊഴി നല്‍കിയിരുന്നത്.