Poem
എന്നെക്കുറിച്ച് വിചാരിക്കുമ്പോൾ
എന്റെ ജീവിതം ഒരു വലിയ തമാശ പോലെയാണ്. നടന്നുകൊണ്ടുള്ള നൃത്തം പോലെ സംസാരിക്കുന്ന ഗാനം പോലെ ഒന്ന്.

ഞാൻ എന്നെക്കുറിച്ച് വിചാരിക്കുമ്പോൾ
എന്റെ മരണത്തെക്കുറിച്ച് ഓർക്കും.
അപ്പോഴൊക്കെ
ഞാൻ ചിരിക്കുകയാണ് പതിവ്.
എന്റെ ജീവിതം
ഒരു വലിയ തമാശ പോലെയാണ്.
നടന്നുകൊണ്ടുള്ള നൃത്തം പോലെ
സംസാരിക്കുന്ന ഗാനം പോലെ ഒന്ന്.
ഞാനെന്നെക്കുറിച്ച് വിചാരിക്കുമ്പോൾ
എന്നെ ശ്വാസംമുട്ടിക്കും ഒരു ചിരി.
–മായാ ആഞ്ചലു
മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര
---- facebook comment plugin here -----