Connect with us

Health

വിറ്റാമിൻ ഡി സൂര്യപ്രകാശത്തിലൂടെ ശരീരത്തിലേക്ക് സ്വീകരിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?

നിങ്ങൾ സൂര്യപ്രകാശം കൊള്ളുന്ന സമയത്ത് സൺസ്ക്രീൻ പോലുള്ള ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്.

Published

|

Last Updated

രീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സപ്ലിമെന്റുകൾക്കും ഭക്ഷണങ്ങൾക്കും ഒപ്പം സഹായിക്കുന്ന ഒരു ഘടകമാണ് സൂര്യപ്രകാശം കൊള്ളുക എന്നത്. ചെറിയ കുട്ടികൾക്ക് പോലും വിറ്റാമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ പുറത്ത് നിർത്തി വെയില് കൊള്ളുകയാണ് പതിവ്. എന്നാൽ ഏത് സമയമാണ് ഇതിന് തിരഞ്ഞെടുക്കേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടായിരിക്കും. വിറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെ ശരീരത്തിലേക്ക് സ്വീകരിക്കാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് നോക്കാം.

രാവിലെ മുതൽ ഉച്ചവരെയാണ് വിറ്റാമിൻ ഡി ശരീരത്തിലേക്ക് സ്വീകരിക്കാൻ ഏറ്റവും നല്ല സമയം. സാധാരണയായി ഇത് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. സൂര്യൻ ഉയർന്ന അളവിൽ ഗുണം ചെയ്യുന്ന സമയമാണ് ഇത്.

വൈറ്റമിൻ ഡി സ്വീകരിക്കുന്നതിന് തിരഞ്ഞെടുക്കുന്ന സമയം അതിരാവിലെയും ഉച്ചകഴിഞ്ഞും ഒഴിവാക്കുക. യു വി ബി രശ്മികൾ ഈ സമയത്ത് ദുർബലമാണ്. അതുകൊണ്ടുതന്നെ ഈ സമയം വൈറ്റമിൻ ഡി ഉൽപ്പാദനത്തിന് ഫലപ്രദമല്ല.

അതുപോലെതന്നെ എത്രനേരം ശരീരത്തിൽ സൂര്യപ്രകാശം ഏൽപ്പിക്കുന്നു എന്നതിന്റെയും സംവേദന ക്ഷമതയുടെയും അടിസ്ഥാനത്തിൽ വൈറ്റമിൻ ഡിയുടെ അളവ് മാറിമറിഞ്ഞേക്കും.
ഏകദേശം 15 മുതൽ 30 മിനിറ്റ് സൂര്യ പ്രകാശം ഏൽക്കുന്നത്. മതിയായ വൈറ്റമിൻ ഡി ലഭിക്കുന്നതിന് ഗുണം ചെയ്യും.

നിങ്ങളുടെ ചർമം ഏതുതരം ആണെന്നുള്ളതും വൈറ്റമിൻ സ്വീകരണത്തെ ബാധിക്കുന്നുണ്ട്. ഇളം ചർമ്മമുള്ള ആളുകൾക്ക് സൂര്യനിൽ കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ അതേ സമയം ഇരുണ്ട ചർമ്മമുള്ളവർക്ക് അല്പം കൂടി സമയം സൂര്യപ്രകാശത്തിൽ ചിലവഴിക്കേണ്ടി വന്നേക്കാം.

നിങ്ങൾ സൂര്യപ്രകാശം കൊള്ളുന്ന സമയത്ത് സൺസ്ക്രീൻ പോലുള്ള ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്. കാരണം സൺ എക്സ്പോഷ്യസ് സമയത്ത് ഇത് സൺ ബ്ലോക്ക് ഉണ്ടാക്കും. അതുകൊണ്ടുതന്നെ കുറച്ച് സമയമാണ് നിങ്ങൾ സൂര്യപ്രകാശത്തിൽ ഇരിക്കുന്നതെങ്കിൽ ഒരിക്കലും സൺസ്ക്രീൻ പോലെയുള്ള ഘടകങ്ങൾ ഉപയോഗിക്കരുത്.

വൈറ്റമിൻ ഡി സ്വീകരിക്കുന്നതിനായി സൂര്യപ്രകാശം കൊള്ളണമെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാമായിരുന്നു. ഏതു സമയമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കൺഫ്യൂഷൻ ഇപ്പോൾ മാറിയല്ലോ…

---- facebook comment plugin here -----