Karipur Airport Privatisation
കരിപ്പൂർ വിമാനത്താവളം കൈവിട്ടു പോകുമ്പോൾ
എസ് വൈ എസ് അടക്കം മത സാമൂഹിക സംഘടനകളും തെരുവിലിറങ്ങി.
ധാരാളം ഗൾഫ് മലയാളികൾ യാത്ര ചെയ്യുന്ന കോഴിക്കോട് കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് ഉറപ്പായി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. മലബാർ വികസനത്തിന്റെയും ഗൾഫ് കുടിയേറ്റത്തിന്റെയും നട്ടെല്ല്. 1977ൽ യാഥാർഥ്യമായതിന് ശേഷം, കരിപ്പൂരിനെ തകർക്കാൻ ഉത്തരേന്ത്യൻ ലോബി നിരന്തരം പ്രവർത്തിച്ചു. പല മേഖലകളിൽ കേരളീയർ ഒന്നടങ്കം ചെറുത്തു. ഏതാണ്ട് 25 വർഷം മുമ്പ് തന്നെ ഗൾഫ് മലയാളികൾ കരിപ്പൂരിന്റെ വികസനത്തിന് രംഗത്തുവന്നു. ദുബൈയിൽ ഡോ. ആസാദ് മൂപ്പൻ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവർ മലബാർ ഡെവലപ്‌മെന്റ‌് ഫോറം എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. റൺവേ വികസനത്തിന് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ വേണ്ടത് ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. കോഴിക്കോട്ടേക്ക് ഗൾഫിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന മുറവിളി ഉയർത്തിയതും ഗൾഫ് മലയാളികൾ. അക്കാലത്ത് മുംബൈ വഴിയുള്ള കോഴിക്കോട് യാത്ര ദുരിത പൂർണമായിരുന്നു.
പലരും ജീവൻ കൈയിൽ പിടിച്ചാണ് യാത്ര ചെയ്തത്. ഗൾഫ് മലയാളികളെ കൊള്ളയടിക്കുന്ന സംഘങ്ങൾ “ബോംബെ’യിൽ ഭീതി വിതച്ചിരുന്നു. കരിപ്പൂരിനെ രാജ്യാന്തര വിമാനത്താവളമാക്കണമെന്നായിരുന്
ഉത്തരേന്ത്യൻ ലോബി കരിപ്പൂരിനെതിരെ പല അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം മലബാറിന്റെ സാമ്പത്തിക മുന്നേറ്റം തകർക്കുക എന്നതാണ്. ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നടക്കുന്ന കൊള്ളരുതായ്മകളുടെ പകുതി പോലും കരിപ്പൂരിൽ ഇല്ല. മാത്രമല്ല. വിമാനത്താവളത്തിന്റെ സുരക്ഷ കേന്ദ്ര പോലീസിനാണ്. എന്തെങ്കിലും പാളിച്ചകൾ ഉണ്ടെങ്കിൽ ഉത്തരവാദിത്തം സ്വാഭാവികമായും കേന്ദ്രത്തിന്. പൊതുമേഖലയിൽ നന്നായി നടക്കുന്ന വിമാനത്താവളം സ്വകാര്യ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കൈയിലെത്തുമ്പോൾ സാധാരണക്കാർക്ക് എന്തൊക്കെ പ്രയാസങ്ങൾ വന്നുപെടുമെന്ന് പറയുക വയ്യ. ഇപ്പോൾ തന്നെ, പല നിയന്ത്രണങ്ങളും അനാവശ്യ പരിശോധനകളും അവിടെയുണ്ട്. യാത്രാ നിയന്ത്രണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അയവു വരുത്തിയതോടെ യാത്രക്കാർ ഒറ്റയടിക്ക് വല്ലാതെ കൂടി. അതിനനുസരിച്ചുള്ള സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. യാത്രക്കാർ കൊവിഡ് ദ്രുത പരിശോധനക്ക് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തുന്നു. ടെർമിനലിന്റെ പുറത്താണ് രജിസ്ട്രേഷൻ. അവിടെ മതിയായ ഇരിപ്പിടമില്ല. സാമൂഹിക അകലം പാലിക്കാൻ കഴിയും വിധമല്ല, ക്രമീകരണങ്ങൾ. അകത്ത് എത്തണമെങ്കിൽ സി ആർ പി എഫ് പരിശോധന കർശനം. എന്നാൽ സംവിധാനങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത സാധാരണക്കാര്‍ ചോദ്യങ്ങൾ കേട്ടു പകച്ചുപോകുന്നു. അവരെ ആശ്വസിപ്പിക്കാൻ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ അറിവുള്ള, അലിവുള്ള ഉദ്യോഗസ്ഥർ ഇല്ല. പാസ്‌പോർട്ട്, ടിക്കറ്റ് ഒക്കെ ക്യാമറക്ക് നേരെ പിടിക്കണം. ചിലപ്പോഴത് തലതിരിഞ്ഞു പോകും. അങ്ങിനെ വരിയിൽ നിന്ന് മാറ്റി നിർത്തപ്പെടും. സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാത്ത പ്രായമേറെ ആയവർ വിശേഷിച്ച്. എയർലൈനറുകളുടെ കൗണ്ടറുകൾക്ക് മുന്നിലാണെങ്കിൽ പരക്കം പാച്ചിലാണ്. ഐ സി എ, ജി ഡി ആർ എഫ് എ പോലുള്ള അനുമതി പത്രം പരിശോധിക്കാൻ ഒരു കൗണ്ടർ, ബോർഡിംഗ് പാസ് ലഭിക്കാൻ മറ്റൊരു കൗണ്ടർ.
നമ്മുടെ കൂടി, നമ്മുടെ നികുതിപ്പുറത്തുള്ള വിമാനത്താവളം എന്ന ആത്മ വിശ്വാസം മാത്രമാണ് സാധാരണക്കാര്‍ക്ക് ആശ്വാസം. ഇനി സ്വകാര്യമായാൽ അന്യതാബോധം കലശലാകും. ഇത്രയും കാലം കരിപ്പൂരിന് വേണ്ടി സംസ്ഥാനവും ഗൾഫ് മലയാളികളും നിക്ഷേപം നടത്തിയതൊക്കെ ആവിയായിപ്പോകും. തിരുവനന്തപുരത്തിന് സ്ഥലം വാങ്ങിക്കൊടുത്തത് കേരളം. പക്ഷേ, സ്വകാര്യവത്കരിച്ചപ്പോൾ അത് ഗണത്തിൽപെടുത്തിയില്ല. സ്വകാര്യവത്കരണം പുരോഗതിക്ക് നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. വിമാനത്താവളങ്ങളും റോഡുകളും മറ്റ് യാത്രാ മാര്‍ഗങ്ങളും ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണസംവിധാനത്തിന് കീഴിലായിരിക്കുമ്പോഴാണ് ജനാധിപത്യം സഫലമാകുന്നത്.