Connect with us

Health

ചിയ സീഡ് കഴിക്കാന്‍ പാടില്ലാത്ത സമയങ്ങള്‍

ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ചിയാ സീഡ് കഴിക്കുന്നത് ദഹനസംബന്ധമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും.

Published

|

Last Updated

സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി മലയാളിയുടെ ജീവിതത്തില്‍ പ്രധാന ഭാഗമായി മാറിയ ഒരു ഘടകമാണ് ചിയ സീഡ്. ചിയ സീഡ് മാത്രമല്ല മിക്‌സഡ് ഫ്രൂട്ട്‌സ് നട്‌സും, പംകിന്‍ സീഡ് ഉള്‍പ്പെടെ നിരവധി സീഡുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ പോലും ലഭ്യമാണ്. ചിയ സീഡ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു സാധനം ആണെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ എല്ലാ സമയത്തും ചിയാ സീഡ് കഴിക്കാന്‍ പാടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊക്കെയാണ് ആ സമയങ്ങള്‍ എന്ന് നോക്കാം.

ഉറങ്ങുന്നതിന് തൊട്ടുമുന്‍പ്

ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ചിയാ സീഡ് കഴിക്കുന്നത് ദഹനസംബന്ധമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ഇത് വയറ്റില്‍ അസ്വസ്ഥതയ്ക്കും കാരണമാകും. മാത്രമല്ല ചിയാ സീഡില്‍ ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ നിങ്ങളുടെ ഉറക്കത്തെയും ഇത് തടസ്സപ്പെടുത്തിയേക്കും.

ആവശ്യത്തിന് വെള്ളം ചേര്‍ക്കാതെ

ചിയ സീഡുകള്‍ കുതിര്‍ക്കാതെ കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീര വണ്ണം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും. കാരണം ചിയാസീഡ് ധാരാളം ദ്രാവകം ആകിരണം ചെയ്യുന്നതാണ്. ഇത് ആമാശയത്തില്‍ കിടന്നു വികസിക്കാന്‍ സാധ്യതയുണ്ട്.

പ്രധാന ആഹാരങ്ങള്‍ക്ക് തൊട്ടുമുമ്പ്

പ്രധാന ആഹാരങ്ങള്‍ക്ക് തൊട്ടു മുന്‍പ് ചിയ സീഡ് കഴിക്കുന്നത് ഈ ഭക്ഷണത്തിനുശേഷം നിങ്ങളുടെ വയറ്റില്‍ ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം എന്ന് പറയുന്നു.

ഉച്ച കഴിഞ്ഞുള്ള സമയത്ത്

ചിലരില്‍ ചിയ സീഡ് പെട്ടെന്ന് വയറിളക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഉച്ച കഴിഞ്ഞുള്ള സമയത്ത് ചീയ സീഡ് കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളെ തടസ്സപ്പെടുത്തിയേക്കാം.

ദഹന പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍

നിങ്ങള്‍ക്ക് ഐബിഎസ് അല്ലെങ്കില്‍ വിട്ടുമാറാത്ത വയറിളക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ചീയ വിത്തുകള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

അലര്‍ജി ഉള്ളവര്‍ക്ക്

ചിലര്‍ക്ക് ചിലയിനം വിത്തുകളോടും അലര്‍ജി ഉണ്ടായേക്കാം. ചിലരില്‍ ചില വിത്തുകള്‍ കഴിക്കുന്നത് ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ കാരണമാകും.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒറ്റമൂലിയായി നിരവധി സാധനങ്ങള്‍ കറങ്ങി നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നമ്മുടെ ശരീരത്തിന് ചേര്‍ന്നതാണോ അതൊക്കെ ഏത് സമയത്താണ് കഴിക്കേണ്ടത് എന്നൊക്കെ ആലോചിച്ചതിനു ശേഷം മാത്രം തിരഞ്ഞെടുത്താല്‍ മതി.